Deshabhimani

സംഘാടക സമിതി രൂപീകരിച്ചു

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്
ജില്ലാ മത്സരം 25ന്‌

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15 ജില്ലാ മത്സരത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം സിപിഐ എം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 20, 2026, 01:36 AM | 1 min read

കൊട്ടാരക്കര

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ ജില്ലാ മത്സരം 25ന് കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണം കൊട്ടാരക്കര ഗവ. ടൗൺ യുപി സ്കൂളിൽ സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൻ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ സെയ്ഫ് അധ്യക്ഷനായി. ഉപജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. ജില്ലാ വിജയികൾക്ക് 10000, 5000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ജില്ലയിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനമത്സര വിജയികൾക്ക് ഒരു ലക്ഷം, 50000 രൂപ ക്യാഷ് അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ജില്ലാമത്സരത്തിന്റെ ഭാഗമായി ശാസ്ത്ര പാർലമെന്റും നടക്കും. സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരത്തോടെയാണ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, സ്ഥിരം സമിതി അധ്യക്ഷൻ എസ് ആർ രമേശ്, കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് വി കെ ആദർശ് കുമാർ, സെക്രട്ടറി എസ് സന്തോഷ് കുമാർ, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി എം അനിൽ, പരസ്യ വിഭാഗം മാനേജർ ബി ആർ ശ്രീകുമാർ, കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി ബിജുമോൻ, ഉപജില്ലാ പ്രസിഡന്റ് വി ജി ലിജി, സെക്രട്ടറി എസ് എസ് അഭിലാഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി എസ് ഗോപകുമാർ, പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡന്റ് അരുൺകുമാർ അന്നൂർ, ദേശാഭിമാനി പ്രാദേശിക ലേഖകരായ ജി രംഗനാഥൻ, എ അഭിലാഷ്, ജി കൃഷ്ണപ്രസാദ്, അക്ഷരമുറ്റം ജില്ലാ കോ– ഓർഡിനേറ്റർ എം ആർ മനോജ്, ബി ഗിരികുമാർ, മോൻസി വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ ജോൺസൻ (ചെയർമാൻ), ഐ സെയ്‌ഫ് (ജനറൽ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home