വനിതാസംഗമം നടത്തി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഇന്റർലാബ്– എക്സ്പീരിയൻസ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം’ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ജെൻഡർ വിഷയസമിതിയുടെ നേതൃത്വത്തിൽ ‘ഇന്റർലാബ് – എക്സ്പീരിയൻസ് എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം’ സംഘടിപ്പിച്ചു. ലോക ഗ്രാമീണ വനിതാ ദിനത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന വനിതാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജെൻഡർ വിഷയസമിതി ചെയർമാൻ എം കെ രാജേന്ദ്രൻ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത സലിംകുമാർ, ലിജോ ജോർജ്, ജൂബൻ ജോൺ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി കെ വാസു, ജോയിന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി, ജില്ലാ ജെൻഡർ വിഷയസമിതി കൺവീനർ ടി ബി അനിത, സംഘാടകസമിതി ചെയർപേഴ്‌സൺ സജിനി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്, അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുന്ന പ്രശ്നാധിഷ്ഠിത പദ്ധതികൾക്ക് രൂപംനൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 12 പദ്ധതിരേഖകൾ അവതരിപ്പിച്ചു.








0 comments