Deshabhimani

കൈവരി അനധികൃതമായി മുറിച്ചുമാറ്റിയതിൽ സിപിഐ എം പ്രതിഷേധിച്ചു

CPI(M) protested

സിപിഐ എം നേതൃത്വത്തിൽ അടിയാക്കൽ പാടശേഖരത്തിനുസമീപം ചേർന്ന പ്രതിഷേധയോഗം ഏരിയ സെക്രട്ടറി 
കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 20, 2026, 01:34 AM | 1 min read

വെണ്ണിക്കുളം


മുരിയമംഗലം-–ചോറ്റാനിക്കര റോഡിലെ കൈവരി അനധികൃതമായി മുറിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ അടിയാക്കൽ പാടശേഖരത്തിനുസമീപം യോഗം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ കെ രമേശൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ എസ് സജീവൻ, കെ സനൽകുമാർ, കെ എ ജോസ്, ജില്ലാ പഞ്ചായത്ത് അംഗം ജൂബിൾ ജോർജ്, ഐ വി ഷാജി, കെ സി പൗലോസ് തുടങ്ങിയവർ സംസാരിച്ചു.


മുരിയമംഗലം പാടശേഖരം നികത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൈവരി മുറിച്ചുമാറ്റിയത്. തിരുവാണിയൂർ പഞ്ചായത്തിലെ ട്വന്റി 20 ഭരണസമിതിയുടെ മൗനാനുവാദം ഇതിനുപിന്നിലുണ്ട്. ജില്ലാ പഞ്ചായത്ത് നിർമിച്ച സംരക്ഷണവേലി അനധികൃതമായി മുറിച്ചത്‌ പ്രദേശത്ത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംരക്ഷണവേലി മുറിച്ചുമാറ്റിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home