Deshabhimani

print edition ഇടതുപക്ഷത്തെ ലക്ഷ്യമിട്ട്‌ 
സംഘപരിവാറിന്റെ 
ലാൽ ഹിറ്റ്‌ ജനതാ പാർടി

lal hit janatha party.j
വെബ് ഡെസ്ക്

Published on Oct 20, 2026, 12:59 AM | 1 min read

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇടതുപക്ഷത്തെയും സിജെപിയെയും ലക്ഷ്യമിട്ട്‌ ലാൽ ഹിറ്റ്‌ ജനതാ പാർടിയുമായി സംഘപരിവാർ. ഞായറാഴ്‌ച ഡൽഹിയിലെ മാളവ്യ സ്‌മൃതിഭവനിൽ സംഘടനയുടെ യോഗം ചേര്‍ന്നു. ഇന്ന് ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെടുന്നവര്‍ നാളെ പ്രധാനമന്ത്രിയുടെ രാജിയും ആവശ്യപ്പെടുമെന്ന് ലാല്‍ ഹിറ്റ് കണ്‍വീനര്‍ അയാൻ ഭട്നാഗര്‍ പറഞ്ഞു.


പ്രക്ഷോഭങ്ങൾക്കിടെ പൊലീസിനെ ആക്രമിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ ഭാഷ ഉപയോഗിച്ചുവെന്നും ആരോപിച്ച്‌ ഡൽഹിയിലെ ജൻപഥിൽ കൂട്ടായ്‌മ നേരത്തെ യോഗം ചേഇടതുപക്ഷത്തെ ലക്ഷ്യമിട്ട്‌ 
സംഘപരിവാറിന്റെ 
ലാൽ ഹിറ്റ്‌ ജനതാ പാർടിർന്നിരുന്നു. പാറ്റകളെ കൊല്ലുന്ന കീടനാശിനി ബ്രാൻഡാണ്‌ ഹിറ്റ്‌. ഇടതുപക്ഷത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ലാൽ (ചുവപ്പ്‌) എന്ന വാക്കുകൂടി ചേര്‍ത്തത്. ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ തുടര്‍ന്ന് സംഘപരിവാറുകാർ ഇടതുപക്ഷത്തിനെതിരെ അതിശക്തമായി രംഗത്തുണ്ട്. കേന്ദ്രസർക്കാരിനെതിരെയുള്ള സമരങ്ങളുടെയെല്ലാം മുന്നണിപ്പോരാളിയായി പ്രവർത്തിക്കുന്നതിനാലാണ്‌ സംഘപരിവാറുകാർ ഇടതുപക്ഷത്തെ ലക്ഷ്യമിടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home