6.9 ഇഞ്ച് ഡിസ്‌പ്ലേ, 7,000 എംഎഎച്ച് ബാറ്ററി; പോക്കോ എം7പ്ലസ് 5ജി പുറത്തിറക്കി

കൊച്ചി: പോക്കോയുടെ പുതിയ സ്മാർട്ട്ഫോൺ എം7പ്ലസ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി, 44എച്ച്സെഡ് റിഫ്രഷ് റേറ്റിന്റെ പിന്തുണയുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ എന്നിവയാണ് എം7പ്ലസ് 5ജിയുടെ സവിശേഷതകൾ. സ്നാപ്പ്ഡ്രാഗൺ 6എസ് ജൻ 3 ചിപ്സെറ്റ് ആണ് പോക്കോ എം7 പ്ലസിന്റേത്.
ആഗസ്ത് 19 ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിൽ മാത്രമായി പോക്കോ എം7 പ്ലസ് വിൽപന ആരംഭിക്കും. 6ജിബി+128ജിബി വേരിയന്റ് 12,999 രൂപ എന്ന പ്രാരംഭ വിലയിലും 8ജിബി+128ജിബി വേരിയന്റ് 13,999 രൂപ എന്ന പ്രാരംഭ വിലയിലും ലഭിക്കും.
7000എംഎഎച്ച് സിലിക്കൺ കാർബൺ ബാറ്ററി 1600 ചാർജ് സൈക്കിളുകൾ നീണ്ട ലൈഫ് ഫോണിന് നൽകുന്നു. നാല് വർഷത്തെ ഉപയോഗത്തിന് ശേഷവും 80% വരെ ശേഷി നിലനിർത്തുന്ന രീതിയിലാണ് ബാറ്ററിയുടെ രൂപകൽപന. നിങ്ങളുടെ ഫോണിനും മറ്റ് ഉപകരണങ്ങളെയും ദിവസം മുഴുവൻ പ്രവർത്തിപ്പിക്കുന്ന വിധം എം7 പ്ലസ് 5 ജി ഒരു പവർ ബാങ്കായും പ്രവർത്തിക്കുന്നു, ഇതിനായി 18 വാട്ട്സ് റിവേഴ്‌സ് ചാർജിംഗും ഇതോടൊപ്പമുണ്ട്
രണ്ട് തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകൾ, വാട്ടർ പ്രൂഫ്, മാറ്റ് ഫിനിഷുള്ള പ്രീമിയം ഗ്രിഡ് ഡിസൈൻ എന്നിവ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ എഐ പിൻ ക്യാമറ ഏത് ലൈറ്റിംഗ് അവസ്ഥയിലും മികച്ചതും വിശദവുമായ ഷോട്ടുകൾ ഉറപ്പാക്കുന്നു.
ലോഞ്ച് ഓഫറുകൾ ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി, എസ്ബിഐ അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 1,000രൂപ തൽക്ഷണ ബാങ്ക് കിഴിവ് അല്ലെങ്കിൽ യോഗ്യതയുള്ള ഉപകരണങ്ങളിൽ 1,000 രൂപ അധിക എക്സ്ചേഞ്ച് ബോണസ് നേടാം.








0 comments