നോട്ടിഫിക്കേഷനുകൾ ഇനി കണ്മുന്നിൽ; പുതിയ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കാൻ മെറ്റ

സ്‌ക്രീനോടുകൂടിയ പുതിയ സ്മാർട്ട് ഗ്ലാസ് പുറത്തിറക്കാൻ മെറ്റ. റെയ്ബാൻ ഡിസ്പ്ലേ എന്നപേരിൽ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഗ്ലാസിൽ കണ്ണടയുടെ കൂടെത്തന്നെ സ്‌ക്രീനുമുണ്ട്. വലതുവശത്തെ ഗ്ലാസിലെ ഡിസ്‌പ്ലേയിലൂടെ നമ്മുടെ ഫോണിലെ നോട്ടിഫിക്കേഷൻസ് പോലും കാണാനാകും എന്നതരത്തിലാണ് റെയ്ബാൻ ഡിസ്പ്ലേ രൂപകൽപന ചെയ്തിരിക്കുന്നത്. നോട്ടിഫിക്കേഷനുകൾ മാത്രമല്ല നാവിഗേഷൻ പോലെ നിത്യജീവിതത്തിൽ ഉപയോഗപ്രദമായ വിവരങ്ങളും സ്മാർട്ട് ഗ്ലാസ് നിങ്ങൾക്ക് തരും.
മെറ്റ റെയ്ബാൻ ഡിസ്പ്ലേ നിയന്ത്രിക്കാൻ ഗ്ലാസിനോടൊപ്പം ഒരു റിസ്റ്റ് ബാൻഡും ലഭിക്കും. റിസ്റ്റ് ബാൻഡ് ഇല്ലാത്ത സാഹചര്യങ്ങളിൽ ആംഗ്യങ്ങളിലൂടെയും സ്മാർട്ട് ഗ്ലാസ് നിയന്ത്രിക്കാവുന്നതാണ്. എപ്പോഴും തെളിയുന്ന തരത്തിലല്ല സ്ക്രീൻ ഒരുക്കിയിരിക്കുന്നത്. പകരം ഡബിൾ ടാപ്പിലൂടെയോ തംപ്സ് അപ്പിലൂടെയോ സ്മാർട്ട് ഗ്ലാസിന്റെ ഡിസ്പ്ലേ ഉണർത്താം. തുടർന്ന് നമുക്കാവശ്യമുള്ള ആപ്പ്ളിക്കേഷനുകളിലേക്ക് റിസ്റ്റ് ബാൻഡ് ഉപയോഗിച്ചോ സമാനമായ സ്വൈപ്പ് റൈറ്റ്, സ്വൈപ്പ് ലെഫ്റ്റ് എന്നിങ്ങനെയുള്ള ആംഗ്യങ്ങളിലൂടെയോ എത്താനാകും.
കാലിഫോർണിയയിലെ മെൻലോ പാർക്കിൽ നടന്ന മെറ്റാ കണക്ട് 2025 കോൺഫറൻസിലായിരുന്നു സക്കർബർഗ് റെയ്ബാൻ ഡിസ്‌പ്ലെയെ കുറിച്ച് പരിചയപ്പെടുത്തിയത്. എന്നാണ് ലോഞ്ച് എന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിലും പൂർണ്ണമായും എ ഐ സാങ്കേതികവിദ്യകൊണ്ട് പ്രവർത്തിക്കുന്ന ഈ ഗ്ലാസ് ഡിവൈസുകളുടെ ലോകത്തെ കിരീടം വയ്ക്കാത്ത രാജാവാകും എന്ന കാര്യത്തിൽ സംശയമില്ല.









0 comments