ad
Deshabhimani

പ്രീമിയം സേവനങ്ങൾക്കായി ഇനി 'മെറ്റ വൺ' സബ്സ്ക്രിപ്ഷൻ; അറിയാം പ്രത്യേകതകള്‍

metaone.
വെബ് ഡെസ്ക്

Published on Sep 19, 2026, 07:11 AM | 1 min read

കാലിഫോർണിയ : ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ്, മെറ്റ എഐ തുടങ്ങിയ ആപ്പുകളിൽ പുതിയ സബ്സ്ക്രിപ്ഷൻ സേവനവുമായി മെറ്റ. പ്രീമിയം സേവനങ്ങൾ ആവശ്യമായവർക്കായി ഏകീകൃത സബ്സ്ക്രിപ്ഷനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മെറ്റ വൺ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന സബ്സ്ക്രിപ്ഷൻ സംവിധാനത്തിൽ കൂടുതൽ കസ്റ്റമൈസേഷൻ, എഐ ടൂളുകൾ, ഫീച്ചറുകൾ എന്നിവ ലഭ്യമാകും.


പുതിയ സബ്‌സ്ക്രിപ്ഷൻ പ്ലാനായ 'മെറ്റ വൺ' ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും ഇതുവരെ 1.5 കോടിയിലധികം സബ്‌സ്ക്രിപ്ഷനുകളും ട്രയലുകളും നടത്തിയെന്നും മെറ്റ അറിയിച്ചു. കൂടുതൽ ക്രിയേറ്റീവ് ടൂളുകൾ ആഗ്രഹിക്കുന്നവർക്ക് പെയ്ഡ് പ്ലാനുകൾ സഹായകരമാകുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, നിലവിലുള്ള ഫ്രീ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരും.


ഇന്ത്യയിൽ വ്യക്തി​ഗത ഉപയോ​ക്താക്കൾക്കുള്ള സിം​ഗിൾ ആപ്പ് പ്ലാനുകൾ 79 രൂപ മുതൽ ആരംഭിക്കും. മെറ്റയുടെ വിവിധ ആപ്പുകളിലെ ഫീച്ചറുകളും കൂടുതൽ കമ്പ്യൂട്ട്-തീവ്രതയുള്ള എഐ ടൂളുകളും ഈ പ്ലാനുകളിൽ ഒരുക്കിയിരിക്കുന്നു. ഇൻസ്റ്റഗ്രാം പ്ലസ്, ഫേസ്ബുക് പ്ലസ്, വാട്സാപ്പ് പ്ലസ് എന്നിവയിൽ കസ്റ്റം ഫോണ്ടുകൾ, സ്റ്റോറി വ്യൂ നോട്ടിഫിക്കേഷൻ, ആപ്പ് തീമുകൾ, മെച്ചപ്പെട്ട ചാറ്റ് ഓർഗനൈസേഷൻ തുടങ്ങിയ സൗകര്യങ്ങൾ പുതിയ സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടുതൽ എഐ ഉപയോഗത്തിനായി കോർ (549), പ്രീമിയ (1,950) എന്നിങ്ങനെ വ്യക്തിഗത ബണ്ടിൽ പ്ലാനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home