Deshabhimani

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് പിടികൂടി

ganja
വെബ് ഡെസ്ക്

Published on Nov 27, 2026, 03:03 PM | 1 min read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോ​ഗ്രാം കഞ്ചാവ് പിടികൂടി. ഹോസ്ദുർഗ് സർക്കിൾ ഓഫീസും കാസർഗോഡ് ഡി സി സ്‌ക്വാഡും, ആർ പി എഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിവി പ്രസന്നകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് എം രാജീവൻ പ്രിവന്റ്റീവ് ഓഫീസർ എം പി മനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായആർ കെ അരുൺ,എം ശ്യാംജിത്ത്, ബന്തടുക്ക റേഞ്ച് ഇൻസ്‌പെക്ടർ ജെ.ജോസഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.എജനാർദ്ദനൻ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർഎം.കെ രാധാകൃഷ്ണൻ, പാലക്കാട്‌ ആർ പി എഫ് ക്രൈയിം ഇന്റലെജൻസ് ബ്രാഞ്ച്എ.എസ് നെ കെ.എം ഷിബു , പാലക്കാട്‌ സി പി ഡി എസ് കോൺസ്റ്റബിൾമാരായ അബ്ദുൾ സത്താർ, കെവിനോജ് എന്നിവരും ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home