Deshabhimani

മിന്നലായി മ്യൂസ് വണ്ടര്‍; എഐ രംഗത്ത് മത്സരം കടുപ്പിച്ച് മെറ്റ

Muse wonder
വെബ് ഡെസ്ക്

Published on Oct 13, 2026, 12:33 PM | 1 min read

മെറ്റ തങ്ങളുടെ മ്യൂസ് സ്പാര്‍ക്കിന് പിന്നാലെ കരുത്തുറ്റ ഒരു പിന്തുടര്‍ച്ച വിപണിയിൽ എത്തിച്ചു. മ്യൂസ് വണ്ടര്‍, മ്യൂസ് വണ്ടര്‍ഫുൾ എന്നീ രണ്ട് മോഡലുകളാണ് പുതിയതായി പുറത്തിറക്കിയിരിക്കുന്നത്.


ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിരക്കാര്‍ക്കൊപ്പം നീങ്ങുകയാണ് ഇതോടെ. ആന്ത്രോപിക്കിന്റെ ഒപസ് 5.5 ഓപ്പൺഎഐയുടെ ജി.പി.ടി-6 അസ്ത്രാ തുടങ്ങിയ മോഡലുകളെക്കാൾ മികച്ച പ്രകടനം വണ്ടര്‍ കുടുംബം കാഴ്ചവെക്കുന്നതായാണ് മെറ്റയുടെ ബെഞ്ച്മാര്‍ക്കുകൾ പറയുന്നത്.


കഴിഞ്ഞ മാസം പുറത്തിറക്കിയ മ്യൂസ് പേഴ്സണൽ അസിസന്റിന്റെ പെയിഡ് വേര്‍ഷന് വണ്ടര്‍ കരുത്തു പകരും. മറ്റ് കമ്പനികളിൽ നിന്നും വ്യത്യസ്തമായും കോഡിങ്ങിൽ ഊന്നുന്നതിൽ നിന്നും മാറിയും വിശാലമായ ഉപയോക്തൃ ആവശ്യങ്ങൾക്കും വ്യക്തിഗത-പ്രൊഫഷണൽ ഏജന്റ് ജോലികൾക്കാണ് ഇതിൽ മുൻഗണന നൽകിയിട്ടുള്ളത് എന്ന് മെറ്റ ലാബ് മേധാവി അലക്സാണ്ടർ വാങ് പറയുന്നു.


ഉപയോക്താക്കളുടെ വിവരങ്ങൾ ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ എന്നിങ്ങനെ ഓർമ്മിച്ചുവെക്കാനും, തടസ്സങ്ങൾ നേരിടുമ്പോൾ പുതിയ വഴികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്ന 'ആക്ടീവ് മെമ്മറി' ഇതിന്റെ സവിശേഷതയാണ്. അടിസ്ഥാന ഉപയോഗത്തിന് ഒരു ദശലക്ഷം ടോക്കണുകൾക്ക് 0.20 ഡോളർ (ഏകദേശം 19 രൂപ) മുതൽ മ്യൂസ് വണ്ടർ ഫുൾ പതിപ്പിന് പ്രതിമാസം 200 ഡോളർ (ഏകദേശം 19,000 രൂപ) വരെയാണ് വില വരുന്നത്. മാത്രമല്ല ഇത് ഒരു ക്ലോസ്ഡ് മോഡലാണ്.


മെയ് മാസത്തിൽ മെറ്റ ചെലവ് ചുരുക്കലിന്റെ പേരിൽ 8000 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇപ്പോൾ ഇത്തരം മോഡലുകൾ ബിസിനസ് ആവശ്യങ്ങൾക്കായി വിറ്റഴിക്കാനാണ് നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home