ad
Deshabhimani

"കണ്ണടകൾ എല്ലാം ഇനി ഐഐ ആവും" ഓഡിയോ-ഓൺലി സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിച്ച് സുക്കര്‍ ബര്‍ഗ്

Meta Camera-Free Smart glasses
വെബ് ഡെസ്ക്

Published on Sep 24, 2026, 12:51 PM | 2 min read

ലോകത്തിൽ ഇപ്പോൾ ഏകദേശം 200 കോടി ആളുകൾ കണ്ണടകൾ ഉപയോഗിക്കുന്നുണ്ട്. വരും വര്‍ഷങ്ങളിൽ ഇവയിൽ ഭൂരിഭാഗവും എഐ കണ്ണടകളാവുമെന്ന് മെറ്റ സിഇഒ മാര്‍ക് സുക്കര്‍ ബര്‍ഗ് അഭിപ്രായപ്പെടുന്നു. ക്യാമറ ഇല്ലാത്ത പുതിയ ഓഡിയോ-ഓൺലി എഐ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിക്കവെയാണ് വാക്കുകൾ. മെൻലോ പാര്‍ക്കിലെ വാര്‍ഷിക മെറ്റ കണക്ട് കോൺഫറൻസിൽ പുതിയ കണ്ണടകൾ പുറത്തിറക്കി.


വലിയ വിമര്‍ശനങ്ങൾക്ക് പിന്നാലെയാണ് മെറ്റ സ്മാര്‍ട് ഗ്ലാസുകളിൽ ഓഡിയോ ഓൺലി നിര അവതരിപ്പിക്കുന്നത്. ക്യാമറകൾ ഘടിപ്പിച്ച കണ്ണടകൾ സ്വകാര്യതാ ലംഘനങ്ങളുടെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അനുമതിയില്ലാതെ കുട്ടികളുടെയും സ്ത്രീകളുടെയും ചിത്രങ്ങൾ പകര്‍ത്തി. വൻതോതിൽ കേസും പരാതിയുമായി.


വില അത്ര ഉയര്‍ന്നതല്ല


ഏകദേശം ഒരു മധ്യനിര ഫോണിന്റെ വിലയാണ് പുതിയ കണ്ണടയ്ക്ക്. ഒക്ടോബര്‍ 13 മുതൽ വിപണിയിൽ എത്തുന്ന ഇവയ്ക്ക് 349 ഡോളര്‍ അതായത് ഏകദേശം 29,000 രൂപ വില വരും.


Camera-Free Smart


കുട്ടികളുടെ ഓൺലൈൻ സ്വകാര്യത ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റിൽ 18 ശതകോടി ഡോളർ പിഴയൊടുക്കാൻ മെറ്റാ സമ്മതിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഇത്തരം നിയമപോരാട്ടങ്ങൾക്കിടയിലാണ് കമ്പനി എഐ രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ശ്രമിക്കുന്നത്.


എഐ കണ്ണടകൾ ചെവിയുടെ തൊട്ടടുത്ത് ശബ്ദം നൽകുന്നതിനാൽ ഹെഡ്‌ഫോൺ വെക്കാതെ തന്നെ പാട്ടുകൾ കേൾക്കാനും ഫോൺ വിളിക്കാനും സാധിക്കും. ശബ്ദം വ്യക്തമായി റെക്കോർഡ് ചെയ്യാൻ ചെറിയ മൈക്രോഫോണുകളും ഇതിലുണ്ട്. മ്യൂസ് വഴി വാക്കാൽ നിര്‍ദ്ദേശം നൽകി ചെറിയ ജോലികളും ഓൺലൈനായി ചെയ്യാം.


എഐ അസിസ്റ്റന്റ് 'മ്യൂസ്'


ഇതോടൊപ്പം ചേര്‍ന്നു വരുന്ന മെറ്റയുടെ പുതിയ പേഴ്‌സണൽ എഐ അസിസ്റ്റന്റാണ് 'മ്യൂസ്'. ധനകാര്യം, ആരോഗ്യം, ഷോപ്പിംഗ് അക്കൗണ്ടുകൾ എന്നിവ ബന്ധിപ്പിക്കുന്നതിലൂടെ സേവനങ്ങൾക്കായി സൈൻ അപ്പ് ചെയ്യാനും അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും ഫോൺ കോളുകൾ ചെയ്യാനും മ്യൂസിന് കഴിയും. നിലവിൽ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഡൗൺലോഡുകളിൽ ചാറ്റ്ജിപിറ്റി, ക്ലോഡ്, ജെമിനി എന്നിവയെ പിന്തള്ളി മ്യൂസ് ഒന്നാമതാണ്.


എന്നാൽ, മെറ്റയുടെ മ്യൂസ് എഐ വഴിയുള്ള സ്വയം പ്രവർത്തിക്കുന്ന ഷോപ്പിംഗ് തടഞ്ഞുകൊണ്ട് ആമസോൺ രംഗത്തെത്തിയിട്ടുണ്ട്. ഇൻസ്റ്റാകാർട്ട്, ഷോപ്പിഫൈ, എക്സ്പീഡിയ, വാൾമാർട്ട്, ബെസ്റ്റ് ബൈ, ഗ്യാപ്, സെഫോറ തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ മ്യൂസുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.


കുട്ടികളുടെ ഓൺലൈൻ സ്വകാര്യത ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഓഗസ്റ്റിൽ 18 ശതകോടി ഡോളർ പിഴയൊടുക്കാൻ മെറ്റാ സമ്മതിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഇത്തരം നിയമപോരാട്ടങ്ങൾക്കിടയിലാണ് കമ്പനി എഐ രംഗത്ത് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home