കുട്ടികളുടെ സുരക്ഷാ വീഴ്ചയിൽ ഏറ്റവും വലിയ പിഴ
മെറ്റയ്ക്ക് വീണ്ടും തിരിച്ചടി; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് 942 മില്യൺ ഡോളര്‍ പിഴ

വാഷിങ്ടൺ: തങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെയും പ്രായപൂര്‍ത്തിയാകാത്തവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചവരുത്തിയതിന് ഫേസ്ബുക് ഇൻസ്റ്റ മാതൃ കമ്പനിയായ മെറ്റയ്ക്ക് വീണ്ടും വമ്പൻ പിഴയിട്ട് യു എസ് കോടതി.
കുട്ടികളുടെ സുരക്ഷയിൽ പരാജയപ്പെടുകയും എന്നാൽ അതിനെ കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്തു എന്ന് കണ്ടെത്തി. യുഎസിലെ ന്യൂ മെക്സിക്കൻ കോടതി ഇതിനെതിരെ 567 മില്യൺ ഡോളര്‍ പിഴയിട്ടു. ഇതേ കേസിൽ നേരത്തെ 375 മില്യൺ പിഴ ലഭിച്ചതിന് പുറമെയാണിത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ മീഡിയ കമ്പനിക്കെതിരെ ഉണ്ടാകുന്ന ഏറ്റവും വലിയ പിഴയാണിത്. ഏകദേശം 7,800 കോടി രൂപ വരുമിത്.










0 comments