ad
Deshabhimani

ഈ മാറ്റം ശ്രദ്ധിച്ചോ? പത്തുവർഷത്തിനുശേഷം ഇൻസ്റ്റഗ്രാമിന് മേക്ക്‌ഓവർ; വേഡ്മാർക്ക് മാറ്റി

instagram new logo
വെബ് ഡെസ്ക്

Published on Aug 14, 2026, 11:25 AM | 1 min read

കലിഫോർണിയ : ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട സോഷ്യൽ മീഡിയ ആപ്പായ ഇൻസ്റ്റ​ഗ്രാം തങ്ങളുടെ ലുക്കിൽ മാറ്റം വരുത്തുന്നു. ഇതുവരെ ഉപയോ​ഗിച്ചുകൊണ്ടിരുന്ന വേഡ്മാർക്ക് ലോ​ഗോ മാറ്റി പുതിയ ലോ​ഗോ അവതരിപ്പിച്ചു. പത്തുവർഷത്തിനു ശേഷമാണ് വേഡ്മാർക്ക് മാറ്റുന്നത്. ആപ്പ് തുറക്കുമ്പോൾ മുകൾവശത്തായി ഇൻസ്റ്റ​ഗ്രാം എന്നുള്ള എഴുത്തുരൂപമാണ് മാറ്റിയത്.


മുമ്പ് കഴ്സീവ് കൈയ്യക്ഷരത്തിലുള്ള ഇൻസ്റ്റ​ഗ്രാം എന്ന എഴുത്തിനെ പൂർണമായി മാറ്റാതെ പുതിയ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പഴയ കഴ്സീവ് ശൈലിയും പ്രിന്റ് അക്ഷരങ്ങളും ചേർന്ന രൂപത്തിലാണ് പുതിയ വേഡ്മാർക്ക്. കൂടുതൽ വൃത്തിയുള്ളതും ആധുനികവുമായ രൂപത്തിലേക്കാണ് ഈ മാറ്റമെന്നും ലാളിത്യവും പഴയ വേഡ്മാർക്കുമായുള്ള ബന്ധം ഒഴിവാക്കാതെയാണ് പുതിയതിലേക്കുള്ള മാറ്റമെന്നും ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു.





s, r, g എന്നീ അക്ഷരങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്തിയത്. എന്നാൽ ‘r’ എന്ന അക്ഷരത്തിന്റെ രൂപമാറ്റം വായനയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി വിമർ‌ശനമുയർന്നു. Instagram എന്നതിന് പകരം Instagzam എന്ന് വായിക്കമെന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്ന പരിഹാസം. ഇൻസ്റ്റ​ഗ്രാമിന്റെ വേഡ്മാർക്കിനെ അനുകൂലിച്ചും വിയോജിപ്പ് പ്രകടിപ്പിച്ചും ഇൻസ്റ്റ​ഗ്രാമിൽ തന്നെ രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ആരംഭിച്ചു. പുതുമയുള്ള ഫോണ്ടാണെന്നു ചൂണ്ടിക്കാട്ടി നിരവധി പേർ അനുകൂലിക്കുന്നുമുണ്ട്.


2016ലാണ് ഇൻസ്റ്റഗ്രാം അവസാനമായി ഡിസൈൻ മാറ്റം വരുത്തിയത്. അന്ന് ബ്രൗൺ ക്യാമറ ഐക്കണിന് പകരം ഇപ്പോൾ നിലവിലുള്ള പിങ്ക്- ഗ്രേഡിയന്റ് ഐക്കൺ അവതരിപ്പിച്ചിരുന്നു. പുതിയ വേഡ്‌മാർക്ക് മാറ്റത്തിന് പിന്നാലെ ആപ്പ് ഐക്കണിലും മറ്റ് ഡിസൈൻ ഘടകങ്ങളിലും മാറ്റമുണ്ടാകുമോ എന്ന സംശയം ഉയരുന്നുണ്ടെങ്കിലും മെറ്റ പ്രതികരിച്ചിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home