Deshabhimani

ഗൂഗിൾ മാപ്പിനെ കടത്തിവെട്ടുന്ന ഫീച്ചറുകൾ; വൈറലായി ഇന്ത്യയുടെ സ്വന്തം മാപ്പിൾസ്

Mappls.jpg
വെബ് ഡെസ്ക്

Published on Oct 14, 2025, 12:48 PM | 1 min read

ഗൂഗിൾ മാപ്പിനെ കടത്തിവെട്ടുന്ന നാവിഗേറ്റിംഗ് ആപ്പ് നിർമിച്ച് ഇന്ത്യ. മാപ്പിൾസ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഗൂഗിൾ മാപ്പിനെക്കാളും ന്യൂതനമായ ഫീച്ചറുകളാണ് നൽകുന്നത്. ആപ്പിനെ പ്രശംസിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.


ആപ്പ് കൂടുതൽ പ്രാദേശികവൽകൃതമായതിനാൽ ഇന്ത്യയിലുള്ളവർക്ക് ഉപയോഗിക്കാൻ ഗൂഗിൾ മാപ്പിനെക്കാളും എളുപ്പമാക്കുന്ന തരത്തിലാണ് മാപ്പിൾസ് നിർമിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ അവതരിപ്പിച്ച ആപ്പിൽ ട്രാഫിക് സിഗ്നലുകളും അതിലെ കൌണ്ട് ഡൗണും വരെ അറിയാൻ സാധിക്കും.


ഫ്ളൈഓവറുകൾ, അണ്ടർ പാസുകൾ, റൗണ്ട്എബൗട്ടുകൾ എന്നിവയുടെ 3 ഡി പ്രിവ്യുവും ആപ്പ് നൽകും. ഇന്ത്യയിലുടനീളമുള്ള ട്രെയിനുകളുടെ നാവിഗേഷനും ഏകോപിപ്പിക്കാൻ മാപ്പിൽസുമായി യോജിച്ച് പ്രവർത്തിക്കുമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്.


മാപ്പിൾസിന്റെ ലോഗോയോടൊപ്പം തന്നെ 'മാപ് മൈ ഇന്ത്യ' എന്ന് നൽകിയിട്ടുണ്ട്. ഇന്ത്യയിലെ വഴികൾക്ക് വേണ്ടി ഇന്ത്യക്കാർ തന്നെ പ്രത്യേകം നിർമിച്ചതാണെന്ന പ്രത്യേകതയും മാപ്പിൾസിനുണ്ട്. മാപ്പിനോടൊപ്പം വോയിസ് സഹായവും മാപ്പിൾസ് നൽകും. ഗൂഗിൾ പ്ലെയ്സ്റ്റോറിലും ആപ്പ് സ്റ്റോറിലും മാപ്പിൾസ് ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home