Deshabhimani

കളിപ്പിക്കാനല്ലെങ്കിൽ ടീമിലെടുത്തതെന്തിന്? സിറാജിനെ പുറത്തിരുത്തിയതിൽ വിമർശനവുമായി മുൻതാരങ്ങൾ

Mohammed Siraj
വെബ് ഡെസ്ക്

Published on Nov 27, 2026, 04:26 PM | 1 min read

ക്രൈസ്റ്റ്ചർച്ച് : ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും പേസർ മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയതിൽ ഇന്ത്യൻ ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. മുൻ ഇന്ത്യൻ താരം മുരളി കാർത്തിക്കും, അജിങ്ക്യ രഹാനെയും ഈ വിഷയത്തിൽ വിമർശനമുന്നയിച്ചിട്ടുണ്ട്. കളിപ്പിക്കാൻ തീരുമാനമില്ലെങ്കിൽ എന്തിനാണ് ഒരു അധിക താരത്തെ പര്യടനത്തിൽ ഉൾപ്പെടുത്തുന്നതെന്നായിരുന്നു കാർത്തികിന്റെ ചോദ്യം. ഫോം മോശമാണെങ്കിൽ കൊണ്ടുപോകാതിരിക്കുക, നിലവിൽ അങ്ങനെയൊരു വിഷയമില്ല. അല്ലാതെ പുറത്തിരുന്നത് ശരിയല്ലെന്നും കാർത്തിക പറഞ്ഞു.


ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്നാണ് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത്. വെല്ലിംഗ്ടണിൽ നടന്ന ആദ്യ ടെസ്റ്റിലും സിറാജ് ബെഞ്ചിലായിരുന്നു. 2020ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, എല്ലാ എവേ പരമ്പരകളിലും സിറാജ് കളിച്ചിരുന്നു. ആറ് വർഷമായി എല്ലാ എവേ ടെസ്റ്റുകളിലും കുറഞ്ഞത് ഒരു മത്സരമെങ്കിലും സിറാജ് കളിച്ചിട്ടുണ്ട്.


സിറാജിനെ കൂടാതെ, രവീന്ദ്ര ജഡേജയെയും അവഗണിക്കുന്നതിനെയും വിദഗ്ധർ വിമർശിച്ചിട്ടുണ്ട്. ക്രൈസ്റ്റ്ചർച്ചിൽ ജഡേജയെ ഒഴിവാക്കിയതിലൂടെ ഇന്ത്യക്ക് തെറ്റ് പറ്റിയെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌കർ ആരോപിച്ചു. മത്സരത്തിന്റെ അവസാന രണ്ട് ദിവസങ്ങളിൽ സിറാജിനെ പോലൊരു സ്പിൻ ബൗളറുടെ സാന്നിധ്യം വിലപ്പെട്ടതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. സിറാജിനെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെ ഗവാസ്കർ നേരത്തെ ചോദ്യം ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home