ad
Deshabhimani

മനുഷ്യ പ്രൊഫൈലുകൾ സൃഷ്ടിച്ച് എഐ മോഡലുകളുടെ ഹാക്കിങ്; ഐടി മേഖലയിൽ ആശങ്ക

ai
വെബ് ഡെസ്ക്

Published on Aug 06, 2026, 05:13 PM | 1 min read

വാഷിങ്ടൺ: നിർമിത ബുദ്ധി മോഡലുകൾ സ്വയം മനുഷ്യ ഹാക്കർമാരായി മാറുന്ന വിനാശ കാലം അതി വിദൂരത്തല്ലെന്ന് സൂചനകൾ. ലോകത്തെ രണ്ട് പ്രമുഖ എഐ മോഡലുകൾ വ്യാജ മനുഷ്യ പ്രൊഫൈൽ സൃഷ്ടിച്ച് സൈബർ ആക്രമണത്തിന് ശ്രമിച്ച വാർത്ത ഐടി മേഖലയിൽ വൻ ഞെട്ടലായിരിക്കുകയാണ്.


അമേരിക്കൻ കമ്പനിയായ ആന്ത്രോപിക്കിന്റെ മിത്തോസ് എന്ന എഐ മോഡൽ ചില കമ്പനികളെ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. എഐ ബോട്ടുകൾ സ്വയം വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് കമ്പനികൾക്ക് സന്ദേശം അയക്കുകയും അവരുടെ സെർവറിലേക്ക് കയറാൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യന്റെ യാതൊരു നിർദേശമോ വഴികാട്ടലോ ഇല്ലാതെയാണ് എഐ മോഡൽ ഹാക്കിങ് നടത്തിയത് എന്നതാണ് ഇതിൽ ഭയപ്പെടുത്തുന്ന കാര്യം.


ബ്രിട്ടന്റെ എഐ സുരക്ഷാ യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വയം നിര്‍മ്മിത എഐ ഹാക്കിങ് വിവരം പുറത്തുവന്നത്. ആന്ത്രോപിക്ക് ഇതിന്റെ തെളിവുകൾ മറച്ചുവെക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ ഓപ്പൺ എഐയുടെ സോൾ എന്ന എഐ മോഡലും സമാനമായ രീതിയിൽ മറ്റ് കമ്പനികളുടെ സംവിധാനങ്ങളിൽ ഹാക്കിങ് നടത്തിയതായി കണ്ടെത്തിയിരുന്നു.


തങ്ങളുടെ ചില എഐ മോഡലുകൾ ഇപ്രകാരം ഹാക്കിങ്ങിൽ ഏർപ്പെട്ടുവെന്ന് മെറ്റയും സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്നും മെറ്റ ഔദ്യോ​ഗിക പ്രസ്താവനയിൽ അറിയിച്ചു. സ്വയം തീരുമാനങ്ങളെക്കാനും മറ്റുള്ളവരെ വഞ്ചിക്കാനും എഐ ശ്രമം നടത്തുന്നതിന്റെ തെളിവുകളാണ് മിത്തോസും സോളും നടത്തിയ സൈബർ ആക്രമണങ്ങളിലൂടെ പുറത്തെത്തിയിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home