ad
Deshabhimani

മെസ്സേജ് എണ്ണം ഔട്ട്; ജെമിനിയിൽ ഇനി പുതിയ 'ടോക്കൺ' നിയന്ത്രണം, പ്രതിസന്ധിയിൽ യൂസർമാർ

Gemini ai.jpg

ഗൂഗിൾ ജെമിനി ലോഗോ

വെബ് ഡെസ്ക്

Published on May 22, 2026, 01:58 PM | 2 min read

മൗണ്ടൻ വ്യൂ : ഗൂഗിളിന്റെ എഐ ചാറ്റ്‌ബോട്ടായ ജെമിനി ആപ്പിന്റെ ഉപയോഗ പരിധിയിൽ ആരും അറിയാതെ വൻ മാറ്റങ്ങൾ വരുത്തി കമ്പനി. ഈ ആഴ്ചയുടെ തുടക്കത്തിൽ വീക്കിലി ലിമിറ്റും ഉപയോഗം ട്രാക്ക് ചെയ്യാനുള്ള ഡാഷ്‌ബോർഡും അവതരിപ്പിച്ചതിന് പിന്നാലെയാണ്, 'കംപ്യൂട്ട് അധിഷ്ഠിത' ഉപയോഗ പരിധിയിലേക്ക് ഗൂഗിൾ നിശബ്ദമായി മാറിയത്.


ഇതുവരെ എത്ര മെസ്സേജുകൾ അയച്ചു എന്ന എണ്ണത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉപയോഗ പരിധി നിശ്ചയിച്ചിരുന്നതെങ്കിൽ, ഇനി മുതൽ ഉപയോക്താക്കൾ ഉപയോഗിക്കുന്ന 'ടോക്കണുകളുടെ' എണ്ണം നോക്കിയായിരിക്കും പരിധി നിശ്ചയിക്കുക. ഈ മാറ്റം വന്ന് മണിക്കൂറുകൾക്കകം തന്നെ, തങ്ങൾക്ക് മുൻപത്തേക്കാൾ വേഗത്തിൽ ഉപയോഗ പരിധി അവസാനിക്കുന്നതായി കാണിച്ച് നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.


മാറ്റം ബ്ലോഗിലൂടെയല്ല, ഇമെയിൽ വഴി:


ഈ വലിയ മാറ്റത്തെക്കുറിച്ച് ഗൂഗിൾ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലോ സോഷ്യൽ മീഡിയയിലോ പ്രഖ്യാപനം നടത്തിയിട്ടില്ല. പകരം ഉപയോക്താക്കൾക്ക് നേരിട്ട് ഇമെയിൽ അയക്കുകയായിരുന്നു. പ്രോംപ്റ്റിന്റെ സങ്കീർണ്ണത, ഉപയോഗിക്കുന്ന ഫീച്ചറുകൾ, ചാറ്റിന്റെ നീളം എന്നിവയെല്ലാം കണക്കിലെടുക്കുന്ന 'കംപ്യൂട്ട് അധിഷ്ഠിത' ഉപയോഗ പരിധിയാണ് ഇനി മുതൽ ഉണ്ടാവുകയെന്ന് ഇമെയിലിൽ പറയുന്നു. എന്നാൽ, ഓരോ റെസ്‌പോൺസിനും എത്ര കംപ്യൂട്ട് ചാർജ് ഈടാക്കുമെന്ന് ഗൂഗിൾ കൃത്യമായി വ്യക്തമാക്കിയിട്ടില്ല. സൗജന്യ പ്ലാൻ ഉള്ളവർക്ക് സ്റ്റാൻഡേർഡ് ലിമിറ്റും, എഐ പ്ലസ് (2x), എഐ പ്രോ (4x), എഐ അൾട്രാ $100 (5x), എഐ അൾട്രാ $200 (20x) എന്നിങ്ങനെ വിവിധ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾക്ക് അനുസരിച്ച് പരിധി മാറുമെന്നും സപ്പോർട്ട് പേജിൽ വ്യക്തമാക്കുന്നു.


ടെസ്റ്റിംഗിലെ വിവരങ്ങൾ:


ഗൂഗിൾ കൃത്യമായ അളവുകൾ നൽകാത്തതിനാൽ ഗാഡ്‌ജെറ്റ്‌സ് 360 നടത്തിയ പരിശോധനയിൽ ഉപയോക്താക്കളുടെ ലിമിറ്റ് വേഗത്തിൽ തീരുന്നതായി കണ്ടെത്തി. ജെമിനി എഐ പ്രോ അക്കൗണ്ടിൽ നടത്തിയ ടെസ്റ്റിംഗിൽ, ഒരു 'നാനോ ബനാന പ്രോ' ചിത്രം ജനറേറ്റ് ചെയ്തപ്പോൾ 5 മണിക്കൂർ പരിധിയുടെ 1 ശതമാനം തീർന്നു. ജെമിനി 3.1 പ്രോ ഉപയോഗിച്ച് ഒരു 'ഡീപ് റിസർച്ച്' നടത്തിയപ്പോൾ 5 ശതമാനവും, 'വിയോ 3' വഴി ഒരൊറ്റ വീഡിയോ നിർമിച്ചപ്പോൾ തന്നെ 5 മണിക്കൂർ ലിമിറ്റിന്റെ 26 ശതമാനവും തീർന്നതായി കണ്ടെത്തി. സാധാരണ പ്രോംപ്റ്റുകൾ ഉപയോഗിച്ചപ്പോഴുള്ള കണക്കാണിത്. സങ്കീർണ്ണമായ പ്രോംപ്റ്റുകൾക്ക് ഇതിലും കൂടുതൽ ലിമിറ്റ് നഷ്ടമാകും. വെബ് ആക്സസ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് കണക്ഷനുകൾ എന്നിവ ഉപയോഗിക്കുമ്പോഴും ലിമിറ്റ് വേഗത്തിൽ തീരും.


യൂസർമാരുടെ രോഷം:


സോഷ്യൽ മീഡിയയിലും റെഡ്ഡിറ്റിലും (Reddit) ഉപയോക്താക്കൾ കടുത്ത പ്രതിഷേധത്തിലാണ്. നോട്ട്ബുക്ക് എൽഎം (NotebookLM), ഗൂഗിൾ ഡോക്സ് എന്നിവ റഫറൻസ് ചെയ്ത് ഒരൊറ്റ ചെറിയ പ്രോംപ്റ്റ് നൽകിയപ്പോൾ തന്നെ പ്രോ പ്ലാനിലുള്ള തന്റെ ലിമിറ്റിന്റെ 47 ശതമാനവും തീർന്നതായി ഒരു റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചു. "ഗൂഗിൾ ഇതിനെ ഒരു ഗെയിം പോലെയാക്കി മാറ്റിയിരിക്കുകയാണ്. കൂടുതൽ ജോലികൾ ചെയ്യണമെങ്കിൽ ഓരോ 5 മണിക്കൂർ കൂടുമ്പോഴും തിരികെ വരണം. ക്രെഡിറ്റുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇനി അർദ്ധരാത്രിയിൽ വരെ എഴുന്നേൽക്കേണ്ടി വരുമെന്ന് മറ്റൊരു ഉപയോക്താവ് പരിഹസിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home