ജൈവമാലിന്യ സംസ്കരണത്തിനുള്ള സിഎസ്ഐആർ - നിസ്റ്റ് സാങ്കേതികവിദ്യ ഡൽഹി എയിംസിൽ

aiims
വെബ് ഡെസ്ക്

Published on Feb 11, 2025, 10:52 AM | 1 min read

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) മെഡിക്കൽ ജൈവമാലിന്യങ്ങൾ മണ്ണ് ഘടകമാക്കി മാറ്റുന്ന പരീക്ഷണാടിസ്ഥാനത്തിലുള്ള റിഗ് സംവിധാനം ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്തു. രക്തം, മൂത്രം, കഫം, ലബോറട്ടറി ജൈവ മാലിന്യങ്ങൾ തുടങ്ങിയവയാണ് ഈ വിധത്തിൽ സംസ്കരിക്കാൻ സാധിക്കുന്നത്.


തിരുവനന്തപുരം ആസ്ഥാനമായ സിഎസ്ഐആർ - എൻഐഐഎസ്ടിയാണ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) 'സൃജനം' എന്ന റിഗ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയിലൂടെ രോഗകാരികളായ ബയോമെഡിക്കൽ മാലിന്യങ്ങൾ സുരക്ഷിതവും ചെലവുകുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ രീതിയിൽ സംസ്കരിക്കുന്നതിനുള്ള നൂതന ബദൽ പരിഹാരമാണ് ലക്ഷ്യമിടുന്നത്.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ആശുപത്രിക്കിടക്കയിൽ നിന്നും പ്രതിദിനം അര കിലോയിലധികം രോഗജന്യമാലിന്യം രൂപപ്പെടുന്നുണ്ടെന്ന് മന്ത്രി ജിതേന്ദ്രസിങ പറഞ്ഞു. ഇത് പകർച്ചാ സ്വഭാവമുള്ളതാണ്. ആശുപത്രി മാലിന്യങ്ങൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതും കടുത്ത വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ സിഎസ്ഐആർ -എൻഐഐഎസ്ടി വികസിപ്പിച്ചെടുത്ത മാലിന്യ സംസ്ക്കരണ സംവിധാനം വലിയ സംഭാവനയാണ് നൽകുന്നത്. എയിംസിലെ പ്രാരംഭ ഉപയോഗത്തിന് ശേഷം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ ഇത് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാ പിപ്പിക്കേണ്ടതുണ്ട്. ഇത്തരം ഗവേഷണ ഫലങ്ങൾ പ്രായോഗികതലത്തിലെ ത്തിക്കാൻ മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടത് അത്യാ വശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.


പ്രതിദിനം 400 കിലോഗ്രാം വരെ മാലിന്യസംസ്ക്കരണ ശേഷി കൈവരിക്കാൻ സാധിക്കു ന്ന മാലിന്യ സംസ്ക്കരണ സംവിധാനത്തിന് പ്രാരംഭ ഘട്ടത്തിൽ ദിവസം 10 കിലോഗ്രാം ഡീഗ്രേഡബിൾ മെഡിക്കൽ മാലിന്യം കൈകാര്യം ചെയ്യാൻ സാധിക്കും. ഔദ്യോഗിക അംഗീകാരം ലഭിച്ചതിനു ശേഷം സാങ്കേതികവിദ്യ പൂർണതോതിലുള്ള നടപ്പാക്കലിന് തയ്യാറാകും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് രാജ്യത്ത്

ദിനംതോറും 743 ടൺ മെഡിക്കൽ ജൈവമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Home