ന്യൂഡിഫൈ അപ്പുകളും സെക്സ്റ്റോർഷനും വ്യാപകമാവുന്നു, ഡീപ് ഫെയ്ക്കുകളെ നിയന്ത്രിക്കാൻ ഓസ്ട്രേലിയ

കാൻബറ: സോഷ്യൽ മീഡിയയിൽ 16 വയസിന് താഴെയുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള നഗ്നശരീര പകർപ്പ് നിർമ്മാണവും മൊബൈൽ ചാര സോഫ്ട് വെയറുകളും നിയന്ത്രിക്കാൻ ഓസ്ട്രേലിയ.
“വസ്ത്രങ്ങൾ ഡിജിറ്റലായി അഴിച്ചുമാറ്റുന്ന കൃത്രിമ ഇന്റലിജൻസ് ഉപകരണങ്ങളായ "ന്യൂഡിഫൈ" ആപ്പുകൾ ഓൺലൈനിൽ നിറഞ്ഞിരിക്കുന്നു. കുട്ടികളെ ലക്ഷ്യം വച്ചുള്ള സെക്‌സ്‌റ്റോർഷൻ തട്ടിപ്പുകളും വൻതോതിൽ വർധിച്ചു.’’ ഈ സാഹചര്യത്തിൽ ഇത്തരം ടൂളുകൾ നിർമ്മിച്ചു നൽകുന്ന സ്ഥാപനങ്ങൾളെ കുറ്റകൃത്യങ്ങളിൽ നിയമപരമായി ബാധ്യതപ്പെടുത്താനാണ് തീരുമാനം.
‘’ആളുകളെ, പ്രത്യേകിച്ച് നമ്മുടെ കുട്ടികളെ, ദുരുപയോഗം ചെയ്യാനും അപമാനിക്കാനും ഉപദ്രവിക്കാനും മാത്രം ഉപയോഗിക്കുന്ന ആപ്പുകൾക്കും സാങ്കേതികവിദ്യകൾക്കും വികസനത്തിൽ ഒരു സ്ഥാനവുമില്ലെ”ന്ന് ഓസ്ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രി അനിക വെൽസ് വ്യക്തമാക്കി.
"ന്യൂഡിഫൈ", സ്റ്റാക്കിംഗ് ആപ്പുകൾ എന്നിവയിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കാൻ സർക്കാർ "എല്ലാ ലിവറും" ഉപയോഗിക്കും, അവയെ തടയാനുള്ള ഉത്തരവാദിത്തം ടെക് കമ്പനികളിൽ ചുമത്തും, വെൽസ് പറഞ്ഞു.
16 വയസ്സിന് താഴെയുള്ളവരെ സോഷ്യൽ മീഡിയയിൽ നിന്ന് നിയന്ത്രിക്കുന്ന സുപ്രധാന നിയമങ്ങൾ നവംബറിൽ രാജ്യം പാസാക്കി; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ് തുടങ്ങിയ ജനപ്രിയ സൈറ്റുകൾക്കെതിരായ ലോകത്തിലെ ഏറ്റവും കഠിനമായ നിയന്ത്രണം എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ഈ നിയമ പ്രകാരം കൗമാരക്കാരുടെ നിരോധനം പാലിക്കുന്നതിലും സുരക്ഷയിലും പരാജയപ്പെട്ടാൽ സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ 49.5 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (32 മില്യൺ യുഎസ് ഡോളർ) വരെ പിഴ നൽകേണ്ടി വരും.
സോഷ്യൽ മീഡിയയിൽ സൈൻ അപ്പ് ചെയ്യുന്ന ആളുകളുടെ പ്രായം എങ്ങനെ പരിശോധിക്കുമെന്ന് ചോദ്യം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സർക്കാർ നടത്തിയ ഒരു സ്വതന്ത്ര പഠനത്തിൽ പ്രായപരിശോധന "സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും" ചെയ്യാൻ കഴിയുമെന്ന് കണ്ടെത്തി. ഇതിന് സാങ്കേതിക വിദ്യ തന്നെ ഉപയോഗപ്പെടുത്താം.
ഇനി മുതൽ നിയമാനുസൃതവും സമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതുമായ കൃത്രിമ ബുദ്ധിയെയും പാരന്റൽ കൺട്രോൾ പോലുള്ള ഓൺലൈൻ ട്രാക്കിംഗ് സേവനങ്ങളെയും അബദ്ധവശാൽ പോലും ദുരുപയോഗം ചെയ്യുന്നില്ല എന്ന് അതത് ഓൺലൈനുകൾ ഉറപ്പാക്കണം. ഇതിനാണ് പുതിയ നിയമനിർമ്മാണവും ലക്ഷ്യമിടുന്നുവെന്ന് സർക്കാർ പറഞ്ഞു.
സ്പെയിനിലെ അഞ്ചിൽ ഒരു യുവാക്കൾ വ്യാജ നഗ്നചിത്രങ്ങളുടെ ഇരകളാണെന്നും, അവരുടെ സമ്മതമില്ലാതെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കിടുന്നുണ്ടെന്നും സേവ് ദി ചിൽഡ്രൻ അടുത്തിടെ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.









0 comments