ഐഫോൺ 18 പ്രോ സീരീസ് ഇന്ത്യയിൽ നിർമിക്കും; ഉൽപ്പാദനം വർധിപ്പിച്ച് ആപ്പിൾ

മുംബൈ : ഇന്ത്യയിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് മോഡലുകളുടെ നിർമാണം ആപ്പിൾ വേഗത്തിലാക്കി. സെപ്റ്റംബറിൽ പുതിയ മോഡലുകളുടെ ലോഞ്ചിന് മുന്നോടിയായാണ് ഇന്ത്യയിൽ ഐഫോൺ നിർമിക്കാനൊരുങ്ങുന്നത്. രാജ്യത്ത് നിർമിക്കുന്ന ഫോണുകളുടെ വലിയൊരു ഭാഗം അമേരിക്ക, യൂറോപ്പ് തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനിടെയാണ് ഉല്പാദന വിപുലീകരണവും നടക്കുന്നത്. ഉല്പാദനത്തിൽ ഫോക്സ്കോൺ മുൻനിര നിർമാണ പങ്കാളിയായി തുടരുകയാണ്. പ്രീമിയം പ്രോ മോഡലുകൾ അസംബിൾ ചെയ്യുന്നതിൽ ടാറ്റ ഇലക്ട്രോണിക്സ് വലിയ പങ്കാണ് വഹിക്കുന്നത്. സെപ്റ്റംബറോടെ ഐഫോൺ 18 പ്രോ, പ്രോ മാക്സ് എന്നിവ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് മുന്നോടിയായാണ് ഉത്പാദനം വർദ്ധിപ്പിച്ചിരിക്കുന്നത്.
ഐഫോൺ 18 പ്രോ മോഡലുകളുടെ വൻതോതിലുള്ള നിർമാണത്തിലേക്ക് ഫോക്സ്കോൺ ഇതിനകം കടന്നുകഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോഞ്ചിന് മുന്നോടിയായി ഉയർന്ന ഉല്പാദനത്തിനായി ഫാക്ടറികൾ സജ്ജമാവുകയാണ്.
ആപ്പിളിന്റെ സുപ്രധാന കയറ്റുമതി കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വിപണികളിലേക്കുമുള്ള കയറ്റുമതിയിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇതിനോടൊപ്പം ആപ്പിളിന്റെ നിർമാണ പങ്കാളികൾ രാജ്യത്തെ ഉല്പാദന ശേഷി വിപുലീകരിച്ചതായി വ്യവസായ മേഖലയിൽ നിന്നുള്ള പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.










0 comments