ad
Deshabhimani

പ്രവാസികളുടെ സിനിമ ‘സിഗ്നൽ' റിലീസ് ചെയ്‌തു

signal cinema
വെബ് ഡെസ്ക്

Published on Aug 14, 2026, 03:31 PM | 1 min read

മസ്‌കത്ത്‌ : ഗൾഫ് മേഖലകളിൽ ജോലി തേടിയെത്തുന്ന പ്രവാസികളെ ലക്ഷ്യമിടുന്ന വിവിധ തരത്തിലുള്ള വിസാ തട്ടിപ്പ് ശൃംഖലകളെക്കുറിച്ചുള്ള ഹ്രസ്വചിത്രം ‘സിഗ്നൽ' റിലീസ്‌ചെയ-്‌തു. 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം മസ്‌കത്തിലെ സിറ്റി സെന്റർ വോക-്‌സ്‌ സിനിമയിലാണ് പുറത്തിറക്കിയത്. റിയാസ് വലിയകത്താണ്‌ കഥയും സംവിധാനവും.


സാമ്പത്തിക പരാധീനതകളും ജീവിതത്തിലെ പ്രയാസങ്ങളും അതിജീവിക്കാൻ പ്രവാസം തെരഞ്ഞെടുക്കുന്നവരെ, പ്രത്യേകിച്ച് വനിതകളെ, കടത്തിക്കൊണ്ടുപോയി ദുരിതജീവിതങ്ങളിലേക്ക് തള്ളിവിടുന്ന റാക്കറ്റുകളെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടതുണ്ടെന്ന്‌ റിയാസ്‌ പറഞ്ഞു. പ്രകാശ് വിജയന്റെ തിരക്കഥയിൽ അന്നാ പ്രൊഡക്ഷനും ആർ ഫോർ യു മീഡിയയും ചേർന്നാണ് സിനിമ നിർമിച്ചത്. ജോസ് ചാക്കോ, കിരൺ ലക്ഷ-്‌മി, സവിത ഷണ്മുഖം, പ്രകാശ് വിജയൻ, അനു നാരീഷ്, സിറാജ് കാക്കൂർ, ലിജിത് കാവാലം തുടങ്ങിയ 25ഓളം കലാകാരന്മാർ ചിത്രത്തിൽ വേഷമിട്ടു. അനന്തു മഹേഷ്‌ (സംഗീതം), വിപിൻ എറണാകുളം (ചിത്രസംയോജനം), അമൽരാജ് (എഫെക-്‌ട്‌), അക്ബർ താന്ന്യം (ഗാന രചന), നിഖിൽ ജേക്കബ് (സഹ സംവിധാനം) എന്നിവരാണ്‌ അണിയറയിൽ പ്രവർത്തിച്ചത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home