ad
Deshabhimani

കേളി മലാസ് യൂണിറ്റ് വിഭജിച്ചു

മലാസ് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ

keli malas
വെബ് ഡെസ്ക്

Published on Aug 14, 2026, 03:41 PM | 1 min read

റിയാദ് : കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയയിലെ മലാസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലാസ് സെന്റർ യൂണിറ്റ് രൂപീകരിച്ചു. ചെറീസ് ഹാളിൽ നടന്ന കൺവൻഷൻ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി അധ്യക്ഷനായി. കേളി ട്രഷറർ മധു ബാലുശേരി സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി നൗഫൽ ഷാ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.


ഇരുയൂണിറ്റുകളുടെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിഭജനത്തിനുശേഷമുള്ള അംഗങ്ങളുടെ പട്ടിക മലാസ് ഏരിയ സെക്രട്ടറി വി എം സുജിത് അവതരിപ്പിച്ചു. മലാസ് രക്ഷാധികാരി സെക്രട്ടറി സമീർ അബ്‌ദുൾ അസീസ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേളി സെക്രട്ടറി സുനിൽ കുമാർ, മലാസ് ഏരിയയുടെ ചുമതലയുള്ള ബിജു തായമ്പത്ത്, ഏരിയ പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ കെ രാജീവൻ, അഷ്‌റഫ് കണ്ണൂർ, ഏരിയ ജോയിന്റ് സെക്രട്ടറി അൻവർ, വൈസ് പ്രസിഡന്റ് മുകുന്ദൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ റിജോ, ലത്തീഫ് എന്നിവർ സംസാരിച്ചു. ഉനൈസ് ഖാൻ സ്വാഗതവും നൗഫൽ ഷാ നന്ദിയും പറഞ്ഞു.


മലാസ് യൂണിറ്റ് ഭാരവാഹികൾ: റെനീസ് കരുനാഗപ്പള്ളി (​പ്രസിഡന്റ്‌), നൗഫൽ ഷാ (സെക്രട്ടറി), എം കെ സുധീഷ് (ട്രഷറർ), സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ് (വൈസ് പ്രസിഡന്റ്‌), കെ സുബിൻ, കെ എസ്‌ ജിൽഷ (ജോയിന്റ് സെക്രട്ടറി), സജു വെളിയിൽ സോമൻ (ജോയിന്റ് ട്രഷറർ), ഇ കെ രാജീവ്, കെ വി ശ്രീജിത്, കെ പി ആരിഫ് (​യൂണിറ്റ് എക്സിക്യൂട്ടീവ്).


മലാസ് സെന്റർ യൂണിറ്റ് ഭാരവാഹികൾ: അജ്മൽ മന്നേത്ത് (പ്രസിഡന്റ്), ഉനൈസ് ഖാൻ (സെക്രട്ടറി), കെ എം അഫ്സൽ (ട്രഷറർ), ടി ബി നൗഷാദ്, പ്രജിത്ത് പ്രകാശ് (വൈസ് പ്രസിഡന്റ്‌), കെ പി മഹേഷ്, വിനു ചേരന്തോട് (ജോയിന്റ് സെക്രട്ടറി), ജിതിൻ സുരേഷ് (ജോയിന്റ് ട്രഷറർ), സന്തോഷ് കുമാർ, പി ബി അനുരാജ്, എ കെ അസ്‌കർ (​യൂണിറ്റ് എക്സിക്യൂട്ടീവ്).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home