എസ്എഫ്ഐ യൂണിവേഴ്സിറ്റി മാർച്ചിൽ സംഘർഷം; വനിതാ പ്രവർത്തകരെ തല്ലിച്ചതച്ച് പൊലീസ്

പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തക
തിരുവനന്തപുരം: എസ്എഫ്ഐ യൂണിവേഴ്സിറ്റി മാര്‍ച്ചില്‍ വനിതാ പ്രവർത്തകരെയടക്കം ക്രൂരമായി ആക്രമിച്ച് പൊലീസ്. കേരള സര്‍വകലാശാല രജിസ്ട്രാറുടെ ഓഫീസിന് മുന്നിലിരുന്ന് പ്രതിഷേധിച്ച പെണ്‍കുട്ടികളെയാണ് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ലോ കോളേജ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗം കാര്‍ത്തികയുടെ കാല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ചവിട്ടിയൊടിച്ചു. ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശിച്ചു.









0 comments