ad
Deshabhimani

ഹോർമുസിൽ രണ്ട് യുഎഇ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം

hormuz oil tanker attacked

Photo Credit: X

വെബ് ഡെസ്ക്

Published on Aug 14, 2026, 05:18 PM | 1 min read

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഡ്രോൺ ആക്രമണം. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയുടെ ടാങ്കറുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങളിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ല.


ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണ് എന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഇതോടെ ഹോർമുസിലൂടെയുള്ള ചരക്ക് നീക്കം വീണ്ടും പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയുയരുന്നുണ്ട്. ‌‌‌


ഐക്യരാഷ്ട്രസഭയുടെ നാവിഗേഷൻ സ്വാതന്ത്ര്യ തത്വങ്ങളുടെ "നഗ്നമായ ലംഘനമാണ്" എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനാണ് മിസൈൽ ആക്രമണത്തിന് പിന്നിലെന്ന് യുഎഇ പറഞ്ഞു. എന്നാൽ ഇറാനിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home