ad
Deshabhimani

പത്തനംതിട്ടയിൽ ഗാന്ധി പ്രതിമയിലെ കണ്ണട കാണാനില്ല

gandhi statue
വെബ് ഡെസ്ക്

Published on Aug 14, 2026, 04:56 PM | 1 min read

പത്തനംതിട്ട: സെൻട്രൽ ജങ്ഷനിൽ സ്ഥപിച്ചിരിക്കുന്ന ​ഗാന്ധി പ്രതിമയിലെ കണ്ണട കാണാനില്ല. കണ്ണടമാറ്റുക മാത്രമല്ല, ​ഗാന്ധി പ്രതിമയുടെ കയ്യിൽ മാലയും ധരിപ്പിച്ചിരുന്നു. ​ഗാന്ധി പ്രതിമയിൽ ഇതുവരെ കണ്ണട പുനഃസ്ഥാപിച്ചിട്ടുമില്ല.


ട്രാഫിക് പൊലീസിന്റെ നിരന്തര സാന്നിധ്യമുള്ള സ്ഥലമാണ് പത്തനംതിട്ട സെൻട്രൽ ജങ്ഷൻ. നാളെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി നഗരസഭാ ജീവനക്കാർ പ്രതിമ വൃത്തിയാക്കി. അപ്പോഴാണ് ഗാന്ധിപ്രതിമയുടെ കയ്യിൽ ധരിപ്പിച്ച മാല നീക്കം ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home