ad
Deshabhimani

റുമ്മാന സീസണിന്‌ തുടക്കം

മരത്തിൽനിന്ന് പഴങ്ങൾ പറിച്ചെടുക്കാം: സഞ്ചാരികളെ കാത്ത്‌ ജബൽ അഖ്ദർ

rummana season
വെബ് ഡെസ്ക്

Published on Aug 14, 2026, 03:33 PM | 1 min read

മസ്‌കത്ത്‌ : ദഖ്‌ലിയ ഗവർണറേറ്റിലെ ജബൽ അഖ്ദറിലെ സൈഹ് ഖത്‌ന ഗ്രാമത്തിലെ ജനൈൻ ഫാമിൽ ശനിയാഴ്ച "റുമ്മാന" സീസണിന്റെ നാലാം പതിപ്പ് ആരംഭിച്ചു. സെപ്തംബർവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ വിളവെടുപ്പ് സമയത്ത് മരങ്ങളിൽനിന്ന് നേരിട്ട് അത്തിപ്പഴങ്ങളും മാതളനാരങ്ങകളും പറിച്ചെടുക്കാനുമുള്ള അവസരം സന്ദർശകർക്ക് നൽകുന്നു.


ഒമ്രാൻ ഗ്രൂപ്പുമായി സഹകരിച്ച് ടിബി കമ്പനിയും ജനൈൻ അഗ്രികൾച്ചറൽ ടൂറിസം ഡെവലപ്‌മെന്റ് കമ്പനിയും ചേർന്ന സംഘടിപ്പിക്കുന്ന പരിപാടി സുസ്ഥിര കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കാനും ഗ്രാമീണ സമൂഹങ്ങളെ പിന്തുണയ്ക്കാനും ഒമാന്റെ ഗ്രീൻ മൗണ്ടന്റെ കാർഷിക ആസ-്‌തികൾ കൂടുതൽ ഉപയോഗപ്പെടുത്താനും വേണ്ടിയുള്ളതാണ്.


​പ്രാദേശിക പഴം ഇനങ്ങളെ പ്രദർശിപ്പിക്കുന്ന ഒരു സസ്യ നഴ്‌സറി, പരമ്പരാഗത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന പൈതൃക കോർണർ, ഒരു കഫേ, ഗ്രീൻ മൗണ്ടനിൽ വളരുന്ന ഉൽപ്പന്നങ്ങളിൽനിന്ന് നിർമിച്ച പുതിയ പ്രാദേശിക ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം എന്നിവ ഈ പരിപാടിയിൽ ഉൾപ്പെടുന്നു.


​ജബൽ അഖ്ദറിന്റെ പ്രകൃതിദത്തവും സാംസ്കാരികവുമായ ആസ്തികളെ ടൂറിസം അനുഭവങ്ങളാക്കി മാറ്റുന്നതിനും മേഖലയിലെ ഒരു മുൻനിര ടൂറിസം കേന്ദ്രമെന്ന നിലയിൽ ഒമാന്റെ സ്ഥാനം കൂടുതൽ ഉയർത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമാണ് റുമ്മാന സീസണെന്ന്‌ അധികൃതർ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home