കൊളംബിയയിലെ അനധികൃത സ്വർണഖനിയിൽ മണ്ണിടിച്ചിൽ; 14 മരണം

Photo: NDTV
ബൊഗോട്ട: കൊളംബിയയിലെ അനധികൃത സ്വർണഖനിയിലുണ്ടായ മണ്ണിടിയിച്ചിൽ 14 പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. ഖനിയിൽ നിന്ന് പ്രദേശവാസികളും ചേർന്ന് മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദുർഘടമായ സ്ഥലമായതിനാൽ രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
14 പേരുടെ മരണം സ്ഥിരീകരിച്ചതായും അപകടത്തിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഇക്വഡോർ അതിർത്തിയിലെ നരിനോ മേഖലയിൽ അനധികൃതമായി ഖനനം നടക്കുന്ന കേന്ദ്രമാണ്. സായുധ സംഘങ്ങളാണ് സ്വർണക്കടത്തിനു പിന്നിലെന്നാണ് വിവരം. കൊളംബിയയിലെ ഖനിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന ഖനികളാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് റിപ്പോർട്ട്.







0 comments