ad
Deshabhimani

ഡൽഹി ഹൈക്കോടതിക്കും വിമാനത്താവളത്തിനും ബോംബ് ഭീഷണി

delhi bomb threat
വെബ് ഡെസ്ക്

Published on Aug 14, 2026, 03:21 PM | 1 min read

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾക്കിടെ തലസ്ഥാന നഗരിയിൽ വ്യാജ ബോംബ് ഭീഷണി. ഇ-മെയിലുകൾ വഴിയാണ് ഇത്തവണ ഭീഷണി സന്ദേശം എത്തിയത്. ഡൽഹി ഹൈക്കോടതി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ വിവിധ സര്‍ക്കാര്‍ ഓഫീസുകൾ എന്നിവയ്ക്കാണ് ഭീഷണി ലഭിച്ചത്.


പതിവ് പോലെ പൊലീസും സുരക്ഷാ സേനയും എത്തി എല്ലായിടവും പരിശോധിച്ചു. ഭീഷണികൾ വ്യാജമാണെന്ന് സ്ഥിരീകരിച്ചു. രാവിലെ 11 മണിയോടെയാണ് ഭീഷണികൾ എത്തിതുടങ്ങിയത്. ഉച്ചയ്ക്ക് 2.11 ന് ഡൽഹി ഹൈക്കോടതിയിൽ സ്ഫോടനം നടത്തുമെന്നായിരുന്നു രജിസ്ട്രാര്‍ ജനറലിന് ലഭിച്ച ഭീഷണി.


സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ഡൽഹിയിൽ ഇടക്കാലത്ത് വിദ്യാലങ്ങൾക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home