സ്‌ത്രീകൾ ടെക്കികളല്ലേ?

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 07, 2020, 11:55 PM | 0 min read

സാങ്കേതികലോകത്തെ പുരുഷാധിപത്യം കാലങ്ങളായിട്ടും തുടരുന്ന ഒന്നാണ്‌. പ്രത്യേകിച്ച് ഉന്നതസ്ഥാനങ്ങളിലെത്തുന്ന സ്‌ത്രീകളുടെ എണ്ണം വളരെ കുറവ്‌. മാനേജ്‌മെന്റ്‌ തലത്തിൽപ്പെട്ട ജോലികളിൽ സ്ത്രീകൾ വൻതോതിൽ കുറവാണെന്നതും ഇതിനൊരു കാരണമാണ്‌.

മാനേജ്‌മെന്റ്‌ കൺസൾട്ടൻസി കമ്പനിയായ മക്കിൻസി ഗവേഷകർ അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട്‌ പ്രകാരം ടെക്‌ മേഖലയിൽ തുടക്കക്കാരായി എത്തുന്നത്‌ 48 ശതമാനം സ്ത്രീകളാണ്. എന്നാൽ, അതിൽ ഉന്നതസ്ഥാനത്തേക്ക്‌ എത്തുന്നതാകട്ടെ 38 ശതമാനം മാത്രം. ലിംഗപരമായ അസന്തുലിതാവസ്ഥയാണ്‌ ഇവിടെ പ്രകടമാകുന്നത്. ഇന്ത്യയിൽ 2019ൽ ഈ മേഖലയിലെ സ്‌ത്രീപ്രാതിനിധ്യം 4.3 ശതമാനം കൂടി 15.02 ശതമാനമായിരുന്നു. അമേരിക്കയിൽ അഞ്ച്‌ ശതമാനം കോർപറേറ്റ്‌ കമ്പനികളിൽ സിഇഒമാർ സ്‌ത്രീകളാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home