വിദ്വേഷപ്രസംഗം വേണ്ട! യന്ത്രം കണ്ടുപിടിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2020, 11:52 PM | 0 min read

ന്യൂനപക്ഷങ്ങൾക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷപ്രസംഗങ്ങൾ ചെറുക്കാൻ ഇനി നിർമിതബുദ്ധി സഹായിക്കും. അമേരിക്കയിലെ കാർനെജി മെല്ലൺ സർവകലാശാലയിലെ ഗവേഷകരാണ്‌ നൂതന സംവിധാനം വികസിപ്പിച്ചത്‌. പരീക്ഷണം 88 ശതമാനം വിജയമായെന്ന്‌ ഗവേഷകർ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിൽ ദിവസവും വരുന്ന ആയിരക്കണക്കിനു കമന്റുകളിലും പോസ്റ്റുകളിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന പരാമർശങ്ങൾ നിർമിതബുദ്ധി കണ്ടുപിടിക്കും. അത്തരം പരാമർശങ്ങൾ ഉദാഹരണംസഹിതം യന്ത്രത്തിന്‌ നൽകിയാണ്‌ വേർതിരിച്ചെടുക്കൽ നടത്തുന്നത്‌. സാമൂഹ്യമാധ്യമങ്ങൾ നിയന്ത്രിക്കുന്ന മനുഷ്യർക്ക്‌ സ്വമേധയാ വേർതിരിക്കാൻ കഴിയാത്തവ ഹൈലൈറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇതിലുണ്ടായിരിക്കും. 

രോഹിൻഗ്യൻ അഭയാർഥികളാണ്‌ ഇത്തരത്തിൽ ലോകത്ത്‌ ഏറ്റവും കൂടുതൽ വിദ്വേഷപ്രസംഗങ്ങൾക്ക്‌ ഇരയാകുന്നതെന്ന്‌ ഗവേഷകർ പറയുന്നു. തെക്കൻ ഏഷ്യയിലെ ആയിരക്കണക്കിനു ഭാഷ തിരിച്ചറിയാൻ യന്ത്രത്തിന്‌ ബുദ്ധിമുട്ടായതിനാൽ ഇതിനായി പ്രത്യേക സംവിധാനങ്ങളാണ്‌ രൂപീകരിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home