ചരിത്രം കഥ പറയുന്ന മൊബൈൽ മ്യൂസിയം വാങ്ങാം

ചരിത്രം കഥ പറയുന്ന മ്യൂസിയങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിലെത്തിയാലോ? അത്തരമൊരു പരീക്ഷണം വിജയിച്ചതിന്റെ ആവേശത്തിലാണ് ഗോവയിലെ ചിത്ര മ്യൂസിയം സ്ഥാപകനായ വിക്ടർ ഹ്യൂഗോ ഗോംസ്. പൂർവ പോർച്ചുഗീസ് കാലത്തെ അവശേഷിപ്പുകളുടെ ശേഖരമുറങ്ങുന്ന മ്യൂസിയം ത്രിമാന കാഴ്‌ചയായി മൊബൈൽ ആപ്ലിക്കേഷനിൽ ആവിഷ്കരിച്ചിരിക്കുന്നു.
ഗോവയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ബെനൗലിമിൽ ഗോംസ് സ്ഥാപിച്ച ചരിത്ര മ്യൂസിയമാണ് പോക്കറ്റ് മ്യൂസിയമാകുന്നത്. അടുത്ത മാസമാണ് ആപ് അവതരിപ്പിക്കുക. സഞ്ചാരികൾക്കും ചരിത്രാന്വേഷകർക്കും ഗോവയുടെ ചരിത്രമറിയാൻ ആപ് സഹായകമാകുമെന്ന് ഗോംസ് പറയുന്നു.









0 comments