റോബോട്ടിക്‌സിൽ കോടിക്കിലുക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 05, 2020, 09:24 PM | 0 min read

റോബോട്ടിക്സ്‌, ഡ്രോൺ തുടങ്ങിയ സാങ്കേതികവിദ്യകളിൽ ഈവർഷം ലോകവ്യാപകമായി 12,800 കോടി രൂപ ചെലവഴിക്കുമെന്ന്‌ അന്തർദേശീയ ഡാറ്റാ കോർപറേഷന്റെ (ഐഡിസി) പുതിയ റിപ്പോർട്ട്‌.  2019നെ അപേക്ഷിച്ച്‌ 17.1 ശതമാനത്തിന്റെ വർധനയാണ് ഇത്‌. 2023ഓടെ ഇത്‌ 24,100 കോടിയിൽ എത്തുമെന്നും റിപ്പോർട്ട്‌ സൂചിപ്പിക്കുന്നു.

ഡ്രോൺ സാങ്കേതികവിദ്യയിൽ ഈവർഷം ചെലവഴിക്കുന്ന തുക 1630 കോടിയായിരിക്കും. റോബോട്ടിക്സിൽ പുതിയ സോഫ്‌റ്റ്‌വെയർ വികാസങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്‌. 2021ൽ ഡ്രോൺ നിർമാണ രംഗം രണ്ടാമത്തെ വലിയ വ്യവസായമായി മുന്നേറുമെന്നാണ്‌ പ്രവചനം. കേന്ദ്ര സർക്കാർ, വിദ്യാഭ്യാസം, സംസ്ഥാനം, തദ്ദേശ സർക്കാർ മേഖലകളിൽ ഡ്രോണിന്റെ വളർച്ച പ്രവചനാതീതമായി കൂടുകയാണ്‌. 2020ൽ ലോകമെമ്പാടും വാങ്ങുന്ന റോബോട്ടിക് സിസ്റ്റങ്ങളുടെ മൊത്തം തുക 5380 കോടിയാകും.



deshabhimani section

Related News

View More
0 comments
Sort by

Home