2020 ഫോണുകൾക്ക്‌ മോശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 01, 2020, 10:55 PM | 0 min read

പുതുവർഷത്തിലേക്ക്‌ ലോകം കടന്നുകഴിഞ്ഞു. ടെക്‌ ലോകത്ത്‌ വലിയ മാറ്റങ്ങളും പുത്തൻ കണ്ടുപിടിത്തങ്ങളും വരാനിരിക്കുന്നതേയുള്ളു. എന്നാൽ അതിനിടയിൽ സ്വന്തം ഫോണിന്റെ സുരക്ഷയുടെ കാര്യത്തിൽ കൂടി നാം ശ്രദ്ധിക്കണം. 2020ൽ സ്മാർട്‌ ഫോണുകൾ ചോർത്തപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ്‌ റിപ്പോർട്ടുകൾ. 2018നെ അപേക്ഷിച്ച്‌ 2019ൽ 54 ശതമാനം വർധനയാണ്‌ ഫോൺ ചോർത്തലിൽ ഉണ്ടായത്‌. എന്നാൽ 2020ൽ ഇത്‌ വീണ്ടും വർധിക്കും.

മൊബൈൽ മാൽവെയർ, ബാങ്കിങ്‌ വിവരങ്ങൾ ചോർത്തൽ എന്നിവ വർധിക്കുമെന്നാണ്‌ റിപ്പോർട്ട്‌. ഡാറ്റാ വേഗത കൂടുന്നതിനനുസരിച്ച്‌ സൈബർ അക്രമണങ്ങളും വർധിക്കും. പ്രമുഖ അക്കൗണ്ടിങ്‌, കൺസൾട്ടിങ്‌ സ്ഥാപനമായ ഗ്രാന്റ്‌ തോൺടണിന്റേതാണ്‌ റിപ്പോർട്ട്‌. 94 ശതമാനം സൈബർ സുരക്ഷാ വീഴ്‌ചകളും നമ്മളുടെ തന്നെ  മനുഷ്യരുടെ പിഴവ്‌ മൂലം സംഭവിക്കുന്നതാണെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home