ജനുവരി ഒന്നുമുതൽ പണം പിൻവലിക്കാൻ ഒടിപി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 27, 2019, 09:59 PM | 0 min read

അനധികൃത പണമിടപാടുകൾ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. ജനുവരി ഒന്നു മുതലാണ് പുതിയ രീതി. രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 10,000 രൂപയ്ക്ക്  മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സംവിധാനം.

ബാങ്കിൽ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം പിൻവലിക്കാം. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണം പിൻവലിക്കുന്ന എസ് ബി ഐ അക്കൗണ്ടുള്ളവർക്ക് ഈ സംവിധാനമുണ്ടാകില്ല.

എടിഎമ്മിലൂടെ വന്‍ തോതില്‍ തട്ടിപ്പുകള്‍ നടത്തുന്ന പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരത്തിന് എസ്‌ബിഐ ഒരുങ്ങുന്നത്. ഒടിപി അധിഷ്ഠിതമാണ് പണം പിന്‍വലിക്കലെങ്കില്‍ ഹാക്കര്‍മാര്‍ക്ക്് പണി എളുപ്പമല്ല. അക്കൗണ്ടുടമയുടെ റജിസ്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കിയാലല്ലാതെ പണം പിന്‍വലിക്കാനാവില്ല എന്നതിനാല്‍ ഇവിടെ ഉടമ അറിയാതെയുള്ള ഇടപാട് അസാധ്യമാണ്. ജനുവരി ഒന്നു മുതല്‍ രാജ്യത്തെമ്പാടുമുള്ള ബാങ്കിന്റെ എടിഎമ്മുകളില്‍ ഈ സംവിധാനം നിലവില്‍ വരുമെന്ന് ബാങ്കിന്റെ ട്വിറ്ററില്‍ പറയുന്നു. രാത്രി എട്ടിനും പുലര്‍ച്ചെ എട്ടിനും ഇടയിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

10,000 രൂപയ്ക്ക് മുകളില്‍


10000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കായിരിക്കും ഈ സുരക്ഷാ വല. എന്നാല്‍ മറ്റ് ബാങ്കുകളുടെ എടിഎം മെഷിനാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പരിരക്ഷ ലഭിക്കില്ല. ആ നിലയ്ക്ക് ഹാക്കര്‍മാര്‍ക്ക് സാധ്യത അവശേഷിക്കുന്നതനാല്‍ എല്ലാ ബാങ്കുകളും ഈ സംവിധാനം ഭാവിയില്‍ കൊണ്ടുവന്നേയ്ക്കും.

എന്തു ചെയ്യണം

പുതിയ സംവിധാനത്തില്‍ പണം പിന്‍വലിക്കുന്നതിന് എടിഎം മെഷിനില്‍ കാര്‍ഡ് നിക്ഷേപിച്ചതിന് ശേഷം ഇന്‍സ്ട്രക്ഷന്‍ അനുസരിച്ച് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വരുന്ന ഒടിപി നമ്പര്‍ അടിച്ച് കൊടുത്ത് പണം കൈപ്പറ്റാം. ഫോണ്‍ കൈയ്യിലുണ്ടെന്നും സ്വിച്ച് ഓഫ് അല്ലെന്നും ഇടപാടുകാരന്‍ ഉറപ്പു വരുത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home