ഇന്റർനെറ്റ്‌ നിരോധിച്ചാലും ഈ ആപ്പുകൾ ഉപയോഗിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 21, 2019, 11:14 AM | 0 min read

ഇന്ത്യയിലുടനീളം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്​തമാവുകയാണ്​. പ്രതിഷേധം കനത്തതോടെ പലയിടത്തം കേന്ദ്രസർക്കാർ ഇൻറർനെറ്റ്​ സേവനം റദ്ദാക്കിയിരിക്കുകയാണ്​. ഈയൊരു സാഹചര്യത്തിൽ ഇൻറ​ർനെറ്റില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന മൂന്ന്​ ആപുകൾ പരിചയപ്പെടാം.

ബ്രിഡ്​ജ്​ഫൈ -Bridgefy
 
ഇൻറർനെറ്റ്​ ഇല്ലാതെ മെസേജ്​ അയക്കാൻ സഹായിക്കുന്ന ആപാണ്​ ബ്രിഡ്​ജിഫൈ. ആൻഡ്രോയിഡിലും ഐ.ഒ.എസിലുംആപ്​ ലഭ്യമാകും. 100 മീറ്റർ പരിധിയിൽ ബ്ലൂടുത്ത്​ ഉപയോഗിച്ച്​ മെസേജ്​ അയക്കാൻ ബ്രിഡ്​ജ്ഫൈ ഉപയോഗിച്ച്​ സാധിക്കും. 100 മീറ്റർ അകലെയുള്ള ആൾക്കാണ്​ മെസേജ്​ അയക്കേണ്ടതെങ്കിൽ ഒരു ബ്രിഡ്​ജ്​ഫൈ ഉപയോക്​താവ്​ വഴി മറ്റൊരാൾക്ക്​ സന്ദേശം കൈമാറാം.
 

ഫയർചാറ്റ്‌ ‐FireChat

ഇന്റര്‍നെറ്റ് ഇല്ലാത്തപ്പോള്‍ പോലും ഫോണുകളിലേക്ക് കണക്റ്റുചെയ്യാന്‍ ഈ ആപ്പ് സഹായിക്കും. ഇതിനായി ബ്രിഡ്ജിഫൈ ആപ്പിനെ പോലെ ബ്ലൂടൂത്തിനെയും വൈഫൈ ഡയറക്ടിനെയും ആശ്രയിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഫയര്‍ചാറ്റ്. ഇറാഖ്, ഇക്വഡോര്‍, സ്‌പെയിന്‍ എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കും ഇന്ത്യന്‍ നഗരങ്ങളിലെ ചില പ്രതിഷേധങ്ങള്‍ക്കും ആപ്ലിക്കേഷന്‍ മുന്‍പ് സഹായകരമായിട്ടുണ്ട്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഇത് സൃഷ്ടിച്ചത്. ഐഫോണിനും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും അപ്ലിക്കേഷന്‍ ലഭ്യമാണ്.

ബ്രിയർ - Briar
 
അടുത്തുള്ളവർക്ക്​ ബ്ലുടൂത്തും വൈ-ഫൈയും ഉപയോഗിച്ച്​ മെസേജയക്കാൻ സഹായിക്കുന്ന സംവിധാനമാണ്​ ബ്രിയർ. ആൻഡ്രോയിഡിലാണ്​ ബ്രിയർ ആപ്​ ലഭ്യമാവുക. ടോർ നെറ്റ്​വർക്കുമായി ബന്ധിപ്പിച്ച്​ ഓൺലൈൻ ലോകത്തെ നിരീക്ഷണത്തിൽ നിന്നും ബ്രിയർ ആപ്​ ഉപയോഗിക്കുന്നവർക്ക്​ രക്ഷപ്പെടാം.


deshabhimani section

Related News

View More
0 comments
Sort by

Home