വാട്‌സ്‌ആപ്പ്‌ വേണ്ട; സ്വകാര്യത സംരക്ഷിക്കാൻ ആവശ്യപ്പെട്ട്‌ ടെലിഗ്രാം സ്ഥാപകൻ പാവൽ ഡുറോവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2019, 09:57 PM | 0 min read

വാട്‌സാപ് ഡിലീറ്റ്‌ ചെയ്ത്‌ സ്വകാര്യത സംരക്ഷിക്കാൻ ആവശ്യപ്പെട്ട്‌ ടെലിഗ്രാം സ്ഥാപകൻ പാവൽ ഡുറോവ്‌. വാട്സാപ് ഉപയോഗിക്കുന്നവർ സ്വന്തം ചിത്രങ്ങളും പരസ്പരം അയക്കുന്ന സന്ദേശങ്ങളും പരസ്യമാകരുതെന്ന്‌ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആപ്പ്‌ ഉപേക്ഷിക്കണമെന്നാണ്‌ ഡുറോവിന്റെ അഭിപ്രായം. വാട്സാപ്പിന്‌ 160 കോടി ഉപയോക്താക്കൾ ഉള്ളപ്പോൾ ടെലിഗ്രാമിന്‌ 20 കോടി ഉപയോക്താക്കൾ മാത്രമാണുള്ളത്‌.

വാട്‌സ്‌ആപ്പിനേക്കാൾ സൈസുള്ള ടെലിഗ്രാമിൽ സുരക്ഷാ വീഴ്ചകൾ കുറവാണ്‌. അതിനാൽതന്നെ എതിരാളിയായ വാട്സാപ്പിനെ സുരക്ഷാ വീഴ്ചകളുടെ പേരിൽ നേരിടുകയാണ്‌ ഡുറോവ്‌. വാട്സാപ് ഫെയ്‌സ്‌ബുക്കിന്‌ കൈമാറിക്കൊണ്ട്‌ സ്ഥാപകൻ പറഞ്ഞത്‌ ഞാൻ എന്റെ ഉപയോക്താക്കളുടെ സ്വകാര്യത വിറ്റു എന്നായിരുന്നു. വാട്സാപ് വാങ്ങി ഫെയ്‌സ്‌ബുക്ക്‌ തങ്ങളുടെ നയങ്ങൾ മാറ്റുമെന്ന്‌ കരുതിയതുതന്നെ വിഡ്ഢിത്തമാണെന്നും ഡുറോവ്‌ പറഞ്ഞു. പെഗാസസ്‌ വൈറസിനുശേഷവും പ്രശ്നങ്ങൾ വിടാതെ പിന്തുടർന്നപ്പോൾ ആപ്പ്‌ അപ്‌ഡേറ്റ്‌ ചെയ്യാൻ വാട്സാപ് ആവശ്യപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home