ലോകത്തെ ഞെട്ടിക്കാൻ ഇലോൺ മസ്‌ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 25, 2019, 11:20 PM | 0 min read

ഭൂമിയിൽ എവിടെനിന്നും അതിവേഗ ഇന്റർനെറ്റ് ലഭിക്കുന്ന സംവിധാനമായി സ്‌പേസ്‌ എക്‌സ്‌ മേധാവി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസം സ്‌പേസ്‌ എക്‌സ്‌ വിക്ഷേപിച്ച ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലഭ്യമായ ഇന്റർനെറ്റ് ഉപയോഗിച്ച് ട്വീറ്റ് ചെയ്താണ്‌ ഇലോൺ മസ്ക് ഈ സംവിധാനം ലോകത്തോട്‌ പറഞ്ഞത്‌. സ്റ്റാർലിങ്ക് ടെലികമ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെയാണ്‌ ഈ നേട്ടം കൈവരിച്ചത്‌. ഇതിനായി മേയിൽ അറുപതോളം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ഇത്‌ ഉപയോഗിച്ചായിരുന്നു ഇലോൺ മസ്‌കിന്റെ ആദ്യ ട്വീറ്റ്‌.

2024 ഓടെ 1584 ഉപഗ്രഹവും 2027 ഓടെ 2200 ഉപഗ്രഹങ്ങൾകൂടിയും വിക്ഷേപിക്കാനാണ്‌ മസ്‌ക്‌ പദ്ധതിയിടുന്നത്‌.  വിക്ഷേപിച്ച ഓരോ ഉപഗ്രഹത്തിനും ഏകദേശം 27 കിലോഗ്രാം ഭാരമുണ്ട്. 2020 മധ്യത്തോടെ സ്‌പേസ്‌ എക്‌സ്‌ അമേരിക്കയിൽ ഈ സംവിധാനം ഉപയോക്താക്കൾക്ക്‌ ലഭ്യമാക്കുമെന്ന്‌ സ്‌പേസ്‌ എക്‌സ്‌ ചീഫ്‌ ഓപ്പറേഷൻ ഓഫീസർ ഗിനേ ഷോട്‌വെൽ വ്യക്തമാക്കി.  12,000 ത്തിന് മുകളിൽ ഉപഗ്രഹങ്ങളെ ഉടൻ ഭ്രമണപഥത്തിലെത്തിക്കും. കൂടാതെ, വരുംവർഷങ്ങളിൽ 30,000  ഉപഗ്രഹംകൂടി ഭ്രമണപഥത്തിലെത്തിക്കാനായി ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയന്റെ അനുമതി തേടി. നിലവിലെ ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റിന്റെ വേഗം ഇരട്ടിയാക്കും. വിമാനങ്ങളിലും കപ്പലുകളിലുമെല്ലാം അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്നാണ്‌ കമ്പനിയുടെ അവകാശവാദം.



deshabhimani section

Related News

View More
0 comments
Sort by

Home