ഇനി ഡെലിവറി ഡ്രോൺ വഴി പറന്നുവരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 19, 2019, 10:39 PM | 0 min read

അമേരിക്കയിൽ ഇനി ഡെലിവറി ഡ്രോണുകളുടെ കാലം. ഓൺലൈൻ വ്യാപാരരംഗത്തെ ഏറ്റവും പുതിയ മാറ്റമാകും ഇത്‌. മരുന്നുകൾ ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഉൽപ്പന്നങ്ങളും ഡ്രോൺ വഴി വിതരണം ചെയ്യാൻ കഴിയും. ഈവർഷം ആദ്യം ഡ്രോൺ ഡെലിവറിക്ക്‌ അംഗീകാരം കിട്ടിയ വിങ്‌ ഏവിയേഷനാണ്‌ വിർജീനിയയിലെ ക്രിസ്‌ത്യൻസ്‌ബർഗിൽ പരീക്ഷണം ആരംഭിച്ചത്‌. ഗൂഗിളിന്റെ പേരന്റ് സ്ഥാപനമായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വിങ്‌ ഏവിയേഷൻ  ആമസോണിന്റെ പ്രൈം എയറിനെ പിന്നിലാക്കിയാണ്‌ പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചത്‌. ഫാർമസി ശൃംഖലകളിൽനിന്നും പ്രാദേശിക കടകളിൽനിന്നും സാധനങ്ങളുടെ ഡെലിവറി വിങ്‌ വാഗ്ദാനം ചെയ്യുന്നുണ്ട്‌.

ക്രിസ്ത്യൻസ്‌ബർഗിൽ ഡ്രോണുകൾ 6.4 കിലോമീറ്റർ ചുറ്റളവിലാണ്‌ പറക്കുന്നത്‌. ദൂരം വർധിപ്പിക്കുമെന്ന് വിങ്‌ ഉറപ്പുനൽകുന്നു. നിരത്തിൽ വാഹനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമായി സംരംഭം മുന്നോട്ടുകൊണ്ടുപോകാനും ഇത്‌ സഹായിക്കുമെന്ന്‌ കമ്പനി വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home