സ്വകാര്യവിവരം ചോർത്തിയെന്ന്‌ ട്വിറ്റർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2019, 11:26 PM | 0 min read

തങ്ങളുടെ ഉപയോക്താക്കളുടെ ഫോൺ നമ്പർ, ഇ–-മെയിൽ വിലാസം എന്നിയുൾപ്പെടെയുള്ള വിവരങ്ങൾ പരസ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ടെന്ന്‌ വെളിപ്പെടുത്തി ട്വിറ്റർ. എത്രപേരുടെ വിവരങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന്‌ കൃത്യമായ വിവരം ട്വിറ്ററിനുമില്ല. ആരുടെയും വ്യക്തിവിവരങ്ങൾ മൂന്നാമതൊരാൾക്ക്‌ നൽകിയിട്ടില്ലെന്നാണ്‌ കമ്പനിയുടെ വാദം. സുരക്ഷ മുൻനിർത്തി ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളാണ്‌ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്‌. 

പരസ്യക്കാർ മാർക്കറ്റിങ്‌ പട്ടിക അപ്‌ലോഡ്‌ ചെയ്യുമ്പോൾ അതിനോട്‌ ചേർച്ചയുള്ള ആളുകളുടെ വിവരങ്ങളും ആ പട്ടികയിലേക്ക്‌ ചേർക്കപ്പെട്ടതാകാം. സെപ്‌തംബർ 17 വരെയുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും  അതിനുശേഷം വിവരങ്ങൾ മറ്റാവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടില്ലെന്നും ട്വിറ്റർ പ്രസ്താവനയിൽ അറിയിച്ചു. തെറ്റിൽ പശ്ചാത്തപിക്കുവെന്നും ആവർത്തിക്കില്ലെന്നുമുള്ള മാപ്പപേക്ഷകൂടി ട്വിറ്റർവക ഉണ്ടായി. ഫെയ്‌സ്‌ബുക്ക്‌ ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ സ്വകാര്യവിവര ചോർത്തലുകൾ  വർധിച്ചുവരികയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home