ബ്ലൂടൂത്ത് തുറന്നോ...? എങ്കിൽ ഹാക്കർമാരെ സൂക്ഷിച്ചോ

മൊബൈൽ ഫോണുകളിൽ നമ്മൾ മറന്നുപോയൊരു സംവിധാനമുണ്ട്, ബ്ലൂടൂത്ത്. പണ്ട് ഒരു ഫോണിനെ മറ്റൊരു ഫോണുമായി കണക്‌ട് ചെയ്യാൻ പലരും ഉപയോഗിച്ച സംവിധാനം. ഇപ്പോൾ ഇതിന്റെ ഉപയോഗം വളരെയധികം കുറഞ്ഞു. വീണ്ടും ബ്ലൂടൂത്തിനെ ഓർക്കേണ്ട സമയമായിരിക്കുന്നു. ഇത് വഴി നിങ്ങളുടെ സ്വകാര്യസംഭാഷണങ്ങൾ ഹാക്കർമാർ ചോർത്തുന്നുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.
ആപ്പിൾ, മൈക്രോസോഫ്‌റ്റ്, ഗൂഗിൾ, ബ്ലാക്ക്‌ബെറി, ബ്രോഡ്‌കോം തുടങ്ങിയ വമ്പൻ കമ്പനികളുടെ ഉപകരണങ്ങളും ബ്ലൂടൂത്ത് വഴി ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. ഡാറ്റകളും ചോർത്തുന്നുണ്ട്. ബ്ലൂടൂത്തിലെ കീ നെഗോഷിയേഷൻ (കെഎൻഒബി) ആണ് ഹാക്കർമാരെ സ്വകാര്യ സംഭാഷണങ്ങൾ ചോർത്തുവാൻ അനുവദിക്കുന്നത്. രണ്ട് ഉപകരണങ്ങൾ ബ്ലൂടൂത്ത് വഴി കണക്ട് ചെയ്യുമ്പോഴാണ് ഹാക്കിങ് നടക്കുന്നത്.









0 comments