വാട‌്‌സാപ്പില്‍ പരിഷ്‌കാരങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2019, 04:01 PM | 0 min read

ശബ്ദസന്ദേശം അയക്കുംമുമ്പ‌് പ്രിവ്യൂ ചെയ്യാനുള്ള അവസരമൊരുക്കി വാട‌്സാപ്. ആപ്പിൾ ഐ ഫോൺ ഉപയോക്താക്കൾക്കാണ‌് പുതിയ സൗകര്യം ആദ്യം ലഭ്യമാകുക. ചിത്രങ്ങളും വീഡിയോകളും അയക്കുംമുമ്പ‌് കാണാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതോടൊപ്പമാണ‌് ശബ്ദസന്ദേശങ്ങളുടെ കാര്യത്തിലും പുതിയ സംവിധാനം വന്നത‌്. ഐഒഎസ‌് ആപ്പുക‌ളിലാണ‌് പുതിയ മാറ്റം.

വാട‌്സാപ്പിൽ പുതിയ നിരവധി സവിശേഷതക‌ളാണ‌് നിർമാതാക്കൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത‌്. ഡാർക്ക‌് മോഡ‌്, ആർക്കൈ‌വ‌് ചെയ്‌ത ചാറ്റുകൾ അവഗണിക്കുക, ആപ്ലിക്കേഷനിലെ ബ്രൗസർ തുടങ്ങിയവയാണ‌് ഇനിയും പുറത്തുവരാത്ത പുത്തൻ സവിശേഷതകൾ. അതിനിടെയാണ‌് വാട്സാപ്പിന്റെ ഐഫോൺ ഉപയോക്താക്കൾക്കായുള്ള പുത്തൻ സവിശേഷതയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത‌്.



deshabhimani section

Related News

View More
0 comments
Sort by

Home