ന​ഗ്നമാക്കല്‍ ആപ‌് അടച്ചുപൂട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 30, 2019, 05:12 PM | 0 min read

നിർമിതബുദ്ധി ഉപയോഗിച്ച‌് സാങ്കല്പികമായി  സ‌്ത്രീകളുടെ വസ‌്ത്രം അഴിക്കുന്ന ആപ‌് പ്രതിഷേധത്തെ തുടർന്ന‌് പിൻവലിച്ചു. ഡീപ‌് ന്യൂഡ‌് എന്ന ആപ്പാണ‌് നവമാധ്യമത്തിൽ വൻ പ്രതിഷേധത്തിന‌് ഇടയാക്കിയത‌്.

ഏതാനും മാസം മുമ്പാണ‌് ‌“വിനോദം’ മുൻനിർത്തി നിർമാതാക്കൾ ആപ‌് ഇറക്കിയത‌്. എന്നാൽ, സ‌്ത്രീത്വത്തെ അപമാനിക്കുന്നതും ലൈംഗിക ചൂഷണത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ആപ്പിനെതിരെ വിമർശനമുയർന്നു. ആപ്പിന‌് ആവശ്യക്കാരേറെയുണ്ടായെന്നും സംഗതി വൈറലായെന്നും എസ‌്തോണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന നിർമാതാക്കൾ പറഞ്ഞു. സുരക്ഷാ മുൻകരുതലുകൾ ഉപയോഗിച്ചിരുന്നെങ്കിലും ദുരുപയോഗ  സാധ്യത ഏറെയായിരുന്നു. തങ്ങൾ ഇത്തരത്തിൽ പണമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന‌് ആപ‌് പിൻവലിച്ചശേഷം നിർമാതാക്കൾ പറഞ്ഞു. ചിത്രങ്ങളിൽ കൃത്രിമം കാട്ടുന്ന ഡീപ‌് ഫെയ‌്ക‌് സാങ്കേതികവിദ്യ ഉപയോഗിച്ചാണ‌് ആപ‌് നിർമിച്ചത‌്. എന്നാല്‍ ആപ് അടച്ചുപൂട്ടിയെങ്കിലും ന​ഗ്നമാക്കല്‍ സോഫ്ട് വെയറുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും അവ നീക്കംചെയ്യാനുള്ള പോരാട്ടം തുടരുമെന്നും സ്ത്രീവിമോചകപ്രസ്ഥാനങ്ങള്‍ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home