ഗൂഗിളിന്റെ പിഴവ് ചൂണ്ടിക്കാട്ടിയ മലയാളി വിദ്യാര്‍ത്ഥിക്ക് അംഗീകാരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 20, 2019, 05:39 AM | 0 min read

കാസര്‍കോട് > ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടംനേടി മലയാളി. കാസര്‍കോട് സ്വദേശി ശ്രീനാഥ് രാഗുനാഥ് ആണ് ഗൂഗിളിന്റെ അംഗീകാരം നേടിയത്. ഗൂഗിളിലെ പിഴവ് ചൂണ്ടിക്കാണിച്ചതാണ് എത്തിക്കല്‍ ഹാക്കറായ ശ്രീനാഥിന് അംഗീകാരം നേടിക്കൊടുത്തത്. വിരലില്‍ എണ്ണാവുന്ന മലയാളികള്‍ മാത്രമേ പട്ടികയില്‍ ഇതുവരെ ഇടംനേടിയിട്ടുള്ളൂ.

ഗൂഗിളിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. വെബ്‌സൈറ്റില്‍ മലീഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്.

ഗൂഗിളിന്റെ വിവിധ സങ്കേതങ്ങളിലെ തെറ്റുകള്‍ കണ്ടെത്താന്‍ ലോകമാകെയുള്ള ഹാക്കര്‍മാര്‍ക്കും ടെക്കികള്‍ക്കും അവസരം ലഭിക്കാറുണ്ട്. പ്രധാന പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരവും പ്രതിഫലവും നല്‍കും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമെന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

സിപിഐ എം ജില്ലാ കമ്മിറ്റിയറ്റംഗം ടി വി ഗോവിന്ദന്റെ കൊച്ചുമകനാണ് ശ്രീനാഥ്. ദുബായ് ജബല്‍ അലി സീ പോര്‍ട്ട് ജീവനക്കാരന്‍ രഘുനാഥിന്റെയും പിലിക്കോട് കരപ്പാത്തെ സുജാതയുടെയും മകനാണ്. സഹോദരി: ശ്രുതി
 



deshabhimani section

Related News

View More
0 comments
Sort by

Home