വാവെയ്‌യോട്‌ കളിച്ചാൽ കളി പഠിപ്പിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 14, 2019, 05:23 PM | 0 min read

വാവെയ്‌

തങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും അമേരിക്ക നിരോധിക്കാൻ തീരുമാനിച്ചതോടെ പ്രതിസന്ധിയിലായ വാവെയ‌് പുതിയ സാങ്കേതിക വിദ്യയുമായി രംഗത്ത‌്. ആൻഡ്രോയിഡിനുപകരം തദ്ദേശ നിർമിത ഹോങ‌്മെങ‌് ഓപ്പറേറ്റിങ‌് സിസ്റ്റമാണ‌് വാവെയ‌് അവതരിപ്പിക്കുന്നത‌്. ഇത‌് ഒക്ടോബറിൽ പുറത്തിറക്കാനാണ‌് തീരുമാനം.

ആൻഡ്രോയിഡിനേക്കാൾ 60 മടങ്ങ‌് വേഗത്തിൽ ഈ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുമെന്നാണ‌് വാവെയ‌് അവകാശപ്പെടുന്നത‌്. ഇന്റർനെറ്റ‌് ഭീമന്മാരുമായി കരാർ ഒപ്പിട്ട്‌ ഓപ്പറേറ്റിങ‌് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചുതുടങ്ങി.  ഷവോമി, വിവോ, ഒപ്പോ ഫോണുകളിലും ഓപ്പറേറ്റിങ് സിസ്റ്റം പരീക്ഷിക്കുന്നുണ്ട‌്. ഈ മൊബൈൽ ഭീമന്മാർ ആൻഡ്രോയിഡിനുപകരം ഹോങ‌്മെങ‌് ഉൾപ്പെടുത്താൻ തയ്യാറാണെന്ന‌് അറിയിച്ചു. മേറ്റ‌് 30 എന്ന ആൻഡ്രോയിഡ‌് ഫോണിലാകും ഇതാദ്യമായി അവതരിപ്പിക്കുക.വാവെയ‌്‌യുടെ നിരോധനത്തെ പറ്റി ഗൂഗിൾ അമേരിക്കയുമായി ചർച്ച നടത്തുകയാണ‌്. നിരോധനം ഗൂഗി‌ളിനെ പ്രതികൂലമായി ബാധിക്കുമെന്നാണ‌് റിപ്പോർട്ടുകൾ.  ഷവോമി, ഒപ്പോ, വിവോ മൊബൈൽ ഫോണുകൾ ഹോങ‌്മെങ്ങിലേക്ക‌് മാറുകയാണെങ്കിൽ ആഗോള കച്ചവടരംഗത്ത‌് ഗൂഗിളിനത‌് വെല്ലുവിളിയാകുമെന്നുറപ്പാണ‌്.



deshabhimani section

Related News

View More
0 comments
Sort by

Home