നെറ്റിൽ തപ്പിയാൽ ഓർമ കിട്ടൂല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 10, 2019, 04:33 PM | 0 min read

മനുഷ്യരുടെ തലച്ചോറിലെ ചില ഭാഗങ്ങളെ സ്വാധീനിക്കാൻ ഇന്റർനെറ്റിന‌് സാധിക്കുമെന്ന‌് പഠനം. ചിന്താശേഷി, ശ്രദ്ധ, ഓർമ, സാമൂഹ്യ ഇടപടൽ എന്നിവയിൽ സ്വാധീനം ചെലുത്താനും ഇന്റർനെറ്റിന‌് കഴിയുമെന്നാണ‌് ലോക മനോരോഗപഠനം (വേൾഡ‌് സൈക്യാട്രി) പുറത്തിറക്കിയ ലേഖനത്തിൽ പറയുന്നത‌്. 

ബ്രിട്ടനിലെ ഓക‌്സ്‌ഫഡ്, അമേരിക്കയിലെ ഹാർവാർഡ്, ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്നി സർവകലാശാലകളിലെ ഗവേഷകരാണ‌് പഠനം നടത്തിയത‌്. അമിതമായ ഇന്റർനെറ്റ‌് ഉപയോഗം തലച്ചോറിന്റെ പലപ്രവർത്തനങ്ങളിലും സ്വാധീനമുണ്ടാക്കുമെന്ന‌് വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ മുതിർന്ന ഗവേഷകനും പഠനത്തിന‌് നേതൃത്വം നൽകിയയാളുമായ ജോസഫ‌് ഫിർത്ത‌് പറഞ്ഞു.

ഇന്റർനെറ്റിൽ നിന്ന‌് വരുന്ന നിയന്ത്രണമില്ലാത്ത അറിയിപ്പുകൾ മനുഷ്യരുടെ ശ്രദ്ധ തെറ്റിക്കുമെന്നും ഇത‌ുമൂലം കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കാനുള്ള ശക്തി നഷ‌്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ലോകത്തെ ഏറ്റവും കൃത്യമായ അറിവ്‌ നമ്മുടെ വിരൽതുമ്പിലുണ്ട‌്. ഇത‌ുമൂലം നമ്മുടെ തലച്ചോറിൽ വിവരങ്ങൾ എങ്ങനെ അറിയണം, ശേഖരിക്കണം എന്നതിനുള്ള സാധ്യത മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home