വാനാക്രൈ തടഞ്ഞ രക്ഷകൻ, ഇന്ന‌് വില്ലൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2019, 04:43 PM | 0 min read

ഓർമയില്ലേ വാനാക്രൈയെ. ലോകത്തെ കോർപറേറ്റുകളും മിക്ക രാജ്യങ്ങളിലെ ഔദ്യോഗിക സംവിധാനങ്ങളുടെ തലവന്മാരും വ്യക്തിഗത കംപ്യൂട്ടർ ഉപയോക്താക്കൾവരെ പേടിച്ചുപോയ വൈറസിനെ. നഷ്ടപ്പെട്ട തങ്ങളുടെ വിലപ്പെട്ട ചിത്രങ്ങളെയോർത്ത‌്, പ്രമാണങ്ങളെയോർത്ത‌് അവർ കരഞ്ഞു. 2017 മേയ് 12 നു തുടക്കംകുറിച്ച, ലോകത്തെ നടുക്കിയ വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണത്തിൽ രണ്ടു ലക്ഷം കംപ്യൂട്ടർ ശൃംഖലകൾ  ഇരയായി. എന്നാൽ, അന്ന‌് ഈ ആക്രമണത്തെ തടഞ്ഞ‌് ഹീറോയായ  താരം  ഒടുവിൽ ജയിലിലേക്ക്.

അന്ന‌് രക്ഷകനായ  ബ്രിട്ടീഷ് വംശജൻ മാർക്കസ് ഹച്ചിൻസ് മാൽവെയർ നിർമിച്ചെന്ന് കണ്ടെത്തിയതോടെയാണ് ജയിലിലാകുന്നത്. ഇയാളുടെ പേരിലുള്ള രണ്ട് കേസിൽ അമേരിക്കയിലെ ജില്ലാ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഓൺലൈൻ പണമിടപാടു വിവരം ചോർത്താൻ സഹായിക്കുന്ന ക്രോണോസ് എന്ന മാൽവെയർ നിർമിച്ച സംഭവത്തിലാണ് ഹച്ചിൻസ് അറസ്റ്റിലായത്.  വാനാക്രൈ തകർത്ത് ഹീറോയാകും മുമ്പ‌്  2014 ജൂലൈ മുതൽ 2015 ജൂലൈവരെ കാലയളവിലാണ് ക്രോണോസ് നിർമിച്ച‌് വിൽപ്പന നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Home