ഇൻസ്‌റ്റയെ കുരുക്കിയ വൈറസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 12, 2019, 05:46 PM | 0 min read

ആപ്പുകളെ കുഴക്കുന്ന ഒന്നാണ‌് വൈറസുകൾ. അത്തരത്തിലൊരു വൈറസാണ‌് ഇപ്പോൾ ഇൻസ്റ്റഗ്രാമിനെ കുരുക്കിലാക്കിയിരിക്കുന്നത‌്. നമ്മൾ പിന്തുടർന്നവരുടെമാത്രം ഇൻസ്റ്റഗ്രാം സ‌്റ്റോറികളേ നമുക്ക‌്  കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലായി പിന്തുടരാത്തവർക്കും സ്‌റ്റോറികൾ കാണാനാകുന്നതാണ‌് ഇൻസ്റ്റഗ്രാമിന‌് തലവേദനയായത‌്. 

24 മണിക്കൂറാണ‌് ഒരു സ‌്റ്റോറിയുടെ കാലാവധി. അതിനുശേഷം തനിയെ ഇല്ലാതാകും. വൈറസ‌്ബാധ ഉണ്ടായെന്നും എന്നാൽ ഇത‌് പരിഹരിച്ചുവെന്നുമാണ‌് ഇൻസ്റ്റഗ്രാം അറിയിച്ചത‌്. അക്കൗണ്ട‌് സെറ്റിങ്‌സ്‌ പ്രൈവറ്റ‌് ആക്കിയാൽ നമ്മൾ അനുവദിക്കുന്നവർക്ക‌് മാത്രമാണ‌് സ‌്റ്റോറികളും പോസ്റ്റുകളും കാണാൻ സാധിക്കുക. എന്നാൽ, ഈ വൈറസ‌് വന്നതോട‌ുകൂടി വ്യക്തിയുടെ സ്വകാര്യതയാണ‌് നഷ്ടമായിരിക്കുന്നത‌്. ഇതുസംബന്ധിച്ച‌് വിശദമായ പ്രതികരണത്തിന‌് ഇൻസ്റ്റഗ്രാം അധികൃതർ തയ്യാറായില്ല. സമാനമായ അനുഭവം നേരത്തെ ഫേയ‌്സ‌്ബുക്കിലുണ്ടായിട്ടുണ്ട‌്. ലോക‌്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട‌് വ്യാജവാർത്തകൾ പടച്ചുവിടുന്ന 10 ലക്ഷം അക്കൗണ്ട‌് ഫേയ‌്സ‌്ബുക്ക‌് മരവിപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home