എല്ലായിടത്തും വൈഫൈയുമായി ബിഎസ‌്എൻഎൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 01, 2019, 04:32 PM | 0 min read

സ്വകാര്യ സംരംഭങ്ങൾക്ക് വഴി എളുപ്പമാക്കാൻ തങ്ങളുടെ സേവനങ്ങളെല്ലാം ഒഴിവാക്കുന്ന ബിഎസ‌്എൻഎല്ലിന‌് ഇതെന്തുപറ്റി എന്നാണ‌് ഇപ്പോഴത്തെ ചോദ്യം. തെരഞ്ഞെടുപ്പ‌് അടുത്തപ്പോഴുള്ള സോപ്പിടലാണോ എന്നുതോന്നുമാറ‌് നഗരങ്ങളിലെല്ലാം സൗജന്യ  വൈഫൈ ഹോട്ട്‌സ്പോട്ടുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ബിഎസ്എൻഎൽ. റെയിൽടെൽ റെയിൽ‌വേ സ്റ്റേഷനുകളിൽ നടപ്പാക്കിയ സൗജന്യ വൈഫൈ ഹോട്ട്‌സ്പോട്ട് മാതൃകയിലാണ് പ്രധാന നഗരങ്ങളിൽ ഹോട്ട്‌സ്പോട്ട് സംവിധാനം ഒരുക്കുക.

ബിഎസ്എൻഎൽ സൗജന്യ വൈഫൈ ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്താൻ പൊതുജനങ്ങൾക്കായി വൈഫൈ ഹോട്ട്സ്പോട്ട് ലൊക്കേറ്റർ എന്ന വെബ്‌സൈറ്റും ഒരുക്കി. ഇതിൽ  ടെലികോം സർക്കിൾ ഏതാണെന്ന് നൽകിയാൽ നഗരത്തിൽ എവിടെയെല്ലാം സൗജന്യ വൈഫൈ ലഭ്യമാകും എന്ന് മനസ്സിലാക്കാം. ബി‌എസ‌്എൻഎൽ 4ജി പ്ലസ‌് എസ‌്എസ‌്ഐഡി എന്നാണ‌് സൗജന്യ വൈഫൈ നെറ്റ്‌വർക്കിന്റെ പേര്. ഇത് തെരഞ്ഞെടുത്തശേഷം സിംകർഡ് ഉപയോഗിച്ചോ ഒടിപിവഴിയോ ഉപയോക്താക്കൾക്ക് സൗജന്യ വൈഫൈ ഉപയോഗിക്കാം. 30 മിനിറ്റ‌ുമാത്രമായിരിക്കും സൗജന്യ വൈഫൈ ലഭ്യമാവുക.



deshabhimani section

Related News

View More
0 comments
Sort by

Home