വൈകിട്ടെന്താ പരിപാടി? ഗൂഗിൾ പറയും

പൊതുപരിപാടികള്‍ കണ്ടെത്താൻ ഇനി പത്രങ്ങളും ചുവരെഴുത്തുകളും നോക്കണ്ട. ഗൂഗിൾ അതിനും റെഡി. യാത്രകളില്‍ ലക്ഷ്യസ്ഥാനം കണ്ടുപിടിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച മാപ്പിലൂടെയാണ് പുതിയ പരിഷ്കാരം. ഇതിനകം ചില പ്രദേശങ്ങളില്‍ ഗൂഗിൾ ഈ സേവനം ലഭ്യമാക്കിയെങ്കിലും ആഗോളതലത്തിലേക്ക് എത്തിയിട്ടില്ല. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സേവനം ലഭിക്കുക. പിന്നാലെ ഐ ഫോണിലും ഇത് ലഭ്യമാകും. ബിസിനസുകാര്‍ക്കും സംഘടനകള്‍ക്കും ഇവന്റ‌് മാനേജ്മെന്റ് ഗ്രൂപ്പുകള്‍ക്കുമെല്ലാം പുതിയസംവിധാനം പ്രയോജനപ്പെടും. ഗൂഗിള്‍ മാപ്സിലെ ഇവന്റ‌്സ‌് എന്ന ഓപ‌്ഷൻ വഴി പരിപാടിയുടെ വിവരങ്ങള്‍ രേഖപ്പെടുത്താം. പേര്, നടക്കുന്ന സ്ഥലം, തീയതി, സമയം തുടങ്ങിയവ ഇതിനോടൊപ്പം നല്‍കാനാകും. ഒരിക്കല്‍ ചേര്‍ത്ത വിവരങ്ങള്‍ എഡിറ്റ് ചെയ്യാനും ഒഴിവാക്കാനും സാധിക്കും. പരിപാടി നടക്കുന്ന സ്ഥലത്തേക്കു പോകാനുള്ള മാപ്പ് ലഭ്യമാകും. ഇതോടെ റൂട്ട് കാണിച്ചുതരുന്ന ആപ്പ് എന്നതില്‍മാത്രം ഒതുങ്ങിനില്‍ക്കാതെ എവിടെയെല്ലാം പോകാം എന്ന് പറഞ്ഞുതരുന്ന ആപ്പായി കൂടിയായി ഇതുമാറും.









0 comments