എഫ‌്ബി തോറ്റു; ന്യൂസിലൻഡ‌് വെടിവയ‌്പ് തിരിച്ചറിയാനായില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 26, 2019, 05:12 PM | 0 min read


ന്യൂസിലൻഡ‌് പള്ളികളിൽ ഭീകരൻ നടത്തിയ വെടിവയ‌്പ് അയാൾ ഫെയ‌്സ‌്ബുക്കിൽ ലൈവ‌് സ‌്ട്രീം ചെയ്യുകയായിരുന്നു. ക്രൂരമായ ദൃശ്യങ്ങൾ തത്സമയം ലോകം കണ്ടു. എന്നാൽ, അപ്രതീക്ഷിതമായ കൂട്ടക്കൊല ഫെയ‌്സ‌്ബുക്കിന്റെ കൃത്രിമബുദ്ധിക്ക‌് തിരിച്ചറിയാനായില്ല. തങ്ങളുടെ എഐ സിസ്റ്റം ഇത്തരമൊരു സംഭവം തിരിച്ചറിയാൻ തയ്യാറായിരുന്നില്ലെന്ന‌് ഫെയ‌്സ‌്ബുക്ക‌് സമ്മതിച്ചു.

ഓട്ടോമാറ്റിക‌് ആയി ഇത‌് തിരിച്ചറിയാൻ ലോകത്തിലെ ഏറ്റവും വലിയ നവമാധ്യമ ശൃംഖലയ‌്ക്കാകാത്തതിൽ വ്യാപക വിമർശനമുയർന്നിരുന്നു. ഒരു ദൃശ്യം ‌എന്താണെന്ന‌് കൃത്രിമ ബുദ്ധിക്ക‌് മനസ്സിലാകണമെങ്കിൽ അത‌് എന്താണെന്നും എന്തല്ല എന്നുമുള്ള ട്രെയിനിങ‌് നൽകേണ്ടതുണ്ട‌്. ഉദാഹരണത്തിന‌് നഗ്നത എന്തെന്ന‌് തിരിച്ചറിയാൻ ആയിരക്കണക്കിന‌് നഗ്നചിത്രങ്ങൾ അതിന‌് നൽകേണ്ടതുണ്ട‌്. എന്നാൽ, ഭീകരവാദം തിരിച്ചറിയാൻ ഇത്തരമൊരു ട്രെയ‌്നിങ‌് തങ്ങളുടെ സംവിധാനത്തിന‌് നൽകിയിരുന്നില്ലെന്ന‌് പ്രോഡക്ട‌് മാനേജ‌്മെന്റ‌് വൈസ‌് പ്രസിഡന്റ‌് ഗുയ‌് റോസൻ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home