ഞങ്ങളോട‌് കളിവേണ്ട... കേന്ദ്ര സർക്കാരിനോട്‌ ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 14, 2019, 11:46 AM | 0 min read

തെരഞ്ഞെടുപ്പിന‌് മുന്നോടിയായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നടപ്പാക്കാനാകില്ലെന്ന‌് സാമൂഹ്യമാധ്യമ രംഗത്തെ ഭീമന്മാരായ ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും. ഡിസംബർ 25നാണ‌് ‘രാജ്യത്തിന്റെ അഖണ്ഡതയ‌്ക്കും സുരക്ഷയ‌്ക്കു’മെതിരായി വരുന്ന സന്ദേശങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന നിർദേശം കേന്ദ്ര സർക്കാർ ഈ കമ്പനികളോട‌് നിർദ്ദേശിച്ചത‌്. എന്നാൽ, അരലക്ഷം കോടി ഉപയോക്താക്കളുടെ ഓരോ ചലനവും നിരീക്ഷിക്കാനാകില്ലെന്ന നിലപാട‌ിലാണ‌ിവർ.

സാമൂഹ്യപ്രവർത്തകരും ബിസിനസ‌് രംഗത്തെ പ്രമുഖരും കേന്ദ്ര നിർദ്ദേശത്തിനെതിരെ രംഗത്ത‌് വന്നിട്ടുണ്ട‌്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്നുമാണ‌് പ്രധാന ആരോപണം. മാത്രമല്ല സർക്കാരിനിത‌് അധികചെലവുണ്ടാക്കുമെന്നും ഇവർ ആരോപിക്കുന്നു. ഫെയ‌്സ‌്ബുക്കും വാട‌്സാപ്പും എതിർപ്പ‌് വിവരസാങ്കേതിക മന്ത്രാലയത്തെ അറിയിക്കുമെന്ന‌് വിദേശമാധ്യമങ്ങൾ റിപ്പോർട്ട‌് ചെയ‌്തു. ഇതിനായി നിയമോപദേശവും തേടി. ജനുവരി 31 വരെ ജനങ്ങൾക്ക‌് ഈ നിയമത്തെ സംബന്ധിച്ച പരാതികൾ രേഖപ്പെടുത്താം. എന്നാൽ, തിരുത്തലുകളില്ലാതെയും സർക്കാരിന‌് നിയമം അംഗീകരിക്കാൻ വ്യവസ്ഥയുണ്ട‌്. ഇത‌് സാമൂഹ്യ പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട‌്.



deshabhimani section

Related News

View More
0 comments
Sort by

Home